Sunday, August 31, 2008

വാല്യു നിക്ഷേപം (value investing)

വാല്യു നിക്ഷേപത്തിന്‌ ഒരു നിക്ഷേപകന്‍ കമ്പനിയുടെ ഒളിഞ്ഞിരിക്കുന്ന ആസ്തിയും (hidden assets or intrinsic value) ഇപ്പോഴത്തെ കമ്പനിയുടെ വിലയും തമ്മില്‍ താരതമ്യം ചെയ്ത് നിലവിലുള്ള വില മൂല്യത്തേക്കാള്‍ കുറവായാല്‍ വാങ്ങിക്കുകയും അതില്‍ കൂടുതലായാല്‍ വില്ക്കുകയും ചെയ്യും.ഉദാഹരണമായി 1000 രൂപ വിലയുള്ള വസ്തു നാം 100 രൂപയ്ക്‌ വാങ്ങിക്കുന്നത്‌.നിക്ഷേപത്തിലും ഇങ്ങനെ വിലപേശി വാങ്ങിച്ചാല്‍ നമ്മുടെ ലാഭത്തിലും അതുപോലെ വര്‍ദ്ധനവ്‌ വരുത്താന്‍ കഴിയും.ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ആള്‍ക്കാര്‍ വാങ്ങിക്കാതെയും,അതായത് വിപണിയാല്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതും പക്ഷേ ഭാവിയില്‍ നല്ല വളര്‍ച്ചയ്ക്‌ സാധ്യതയുള്ളതുമായ നിക്ഷേപം നടത്തണം.ഉദാഹരണമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഷെയറിന്‌ പൊതുവെ വില കുറവായിരിക്കും,പക്ഷേ പുതിയ ടെക്‌നോളജിയും മറ്റും ഉപയോഗിച്ച്‌ ലാഭത്തില്‍ പോകാന്‍ സാധ്യതയുള്ളതാവുമ്പോള്‍ ലാഭസാധ്യത വളരെ കൂടുതലായിരിക്കും.അതുപോലെ വന്‍ ആസ്തി ഉള്ളത്‌,ഉദാഹരണമായി മറ്റുള്ള കമ്പനികളിലുള്ള നിക്ഷേപം,റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപം മുതലായവ.പക്ഷേ ഇതൊന്നും വിലയില്‍ പ്രതിഫലിക്കാതെ വരുന്ന വരുമ്പോള്‍ മാര്‍ക്കറ്റ്‌ വില എപ്പോഴും ശരിയായ വിലയേക്കാള്‍ കുറവായിരിക്കും.എങ്ങനെ നമുക്ക്‌ ഇങ്ങനെയുള്ള നിക്ഷേപം നടത്താം,പ്രമുഖരുടെ നിക്ഷേപതന്ത്രങ്ങള്‍ നമുക്കും എങ്ങനെ പ്രയോജനപ്പെടുത്താം,

നമൂക്ക്‌ നിക്ഷേപം നടത്തുന്നതിനുമുമ്പായി എന്തെല്ലാം കാര്യങ്ങള്‍ നോക്കണം എന്നതിനെപ്പറ്റി നോക്കാം.നമ്മള്‍ നിക്ഷേപം നടത്തുമ്പോള്‍ തീര്‍ച്ചയായും ഫണ്ടമെണ്ടല്‍ അനാലിസിസും ടെക്നികല്‍ അനാലിസിസും നടത്തിയിരിക്കണം ആദ്യമായി ഇവിടെ പ്രദിപാദിക്കുന്നത് ഫണ്ടമെണ്ടല്‍ അനാലിസിസിനെപ്പറ്റിയാണ്‌.അതായത് നമ്മള്‍ ഒരു ഷെയര്‍ വാങ്ങിക്കുന്നതിനുമുന്നോടിയായി

Monday, August 25, 2008

ഗ്രോത്ത് നിക്ഷേപം - നേട്ടങ്ങള്‍

നമ്മള്‍ വിവരിച്ച ഗ്രോത്ത് ഷെയറുകള്‍ മിക്കവാറും സണ്‍റൈസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും,ഇതിനെപ്പറ്റി വരും ലക്കങ്ങളില്‍ വളരെ വിശദമായി പ്രദിപാദിക്കുന്നതാണ്‌.എന്തൊക്കെയാണ്‌ ഗ്രോത്ത്‌ നിക്ഷേപം നടത്തിയാലുള്ള ഗുണം1.വളരെ ഉയര്‍ന്ന വരുമാനം,നമ്മള്‍ ജോലിചെയ്താല്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ഒരുപക്ഷേ വന്‍ വളര്‍ച്ചാ സാധ്യതയുള്ള ചെറിയ കമ്പനികളില്‍ നിക്ഷേപിച്ചാല്‍ കിട്ടാന്‍ സാധ്യത കൂടുതലാണ്‌.കാരണം ഇത്തരം കമ്പനികള്‍ വന്‍ വളര്‍ച്ച കാണിക്കുകയും അതുപോലെ വളരെ പെട്ടെന്ന്‌ ലാഭവും വികസനവും നടത്തുകയും ചെയ്യും.അതുപോലെതന്നെ മല്‍സരിക്കാന്‍ കമ്പനികളും കുറവായിരിക്കും.അതിനാല്‍ ചിലവ്‌ വളരെ കുറച്ച്‌ കമ്പനികള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു.
2.ഇങ്ങനെയുള്ള കമ്പനികള്‍ വളരെ ചെറിയ വിലയ്ക്ക്‌ വാങ്ങിക്കുവാന്‍ ലഭിക്കും.ഇതുമൂലം നമുക്ക്‌ വളരെ തന്ത്രപരമായി ഒരു വലിയ ഷെയറുകളുടെ ശേഖരം തന്നെ തീര്‍ക്കാന്‍ സാധിക്കും.ഇതിനാല്‍ നമുക്ക്‌ നഷ്ട സാധ്യത ലഘൂകരിക്കാന്‍ പറ്റും.ഉദാഹരണമായി ഒരു കമ്പനി ആദ്യമായി വരുമ്പോള്‍ ആരും നല്ല ശ്രദ്ധ കൊടുക്കാറില്ല,പക്ഷേ നമുക്ക്‌ ഇത്തരം കമ്പനികളെ വളരെ നേരത്തെ മനസ്സിലാക്കാന്‍ പറ്റിയാല്‍ മറ്റുള്ളവര്‍ വാങ്ങിക്കുന്നതിന്‌ മുമ്പേ വാങ്ങി മറ്റുള്ളവര്‍ വാങ്ങാന്‍ തുടങ്ങുമ്പോള്‍ വിറ്റ്‌ വന്‍ ലാഭം നേടാന്‍ കഴിയും. ഇങ്ങനെയുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തിയാല്‍ നമുക്കും വന്‍നേട്ടം ലഭിക്കും. അടുത്ത നിക്ഷേപതന്ത്രമായ മൂല്യനിക്ഷേപം എന്താണ്‌ എന്നതിനെപറ്റി.........

Thursday, August 21, 2008

എന്താണ് ഗ്രോത്ത് നിക്ഷേപം (growth investing)?

ഷെയര്‍ നിക്ഷേപം നടത്തുന്നതിനായി നാം കമ്പനികളെക്കുറിച്ച് ചെറിയ രീതിയില്‍ വിശകലനം നടത്തണം,ഏത്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണോ,വളര്‍ച്ചാസാധ്യതയുള്ളതാണോ തുടങ്ങിയ കാര്യങ്ങള്‍.പ്രധാനമായി വളര്‍ച്ചാ നിക്ഷേപവും മൂല്യാധിഷ്ടിതനിക്ഷേപവും.ഇതില്‍ ആദ്യം പ്രദിപാദിക്കുന്നത്‌ ഗ്രോത്ത്‌ നിക്ഷേപത്തെപ്പറ്റിയാണ്‌.
എന്താണ്‌ ഗ്രോത്ത് നിക്ഷേപം?ഈ നിക്ഷേപത്തില്‍ കമ്പനികളെ ക്കുറിച്ച് നോക്കുമ്പോള്‍,ഭാവിയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണോ,മറ്റുള്ള കമ്പനികളേക്കാള്‍ കൂടുതല്‍ ലാഭസാധ്യത ഉള്ളതാണോ,വളര്‍ന്നുവരുന്ന സെക്ടറാണോ, തുടങ്ങിയ കാര്യങ്ങള്‍ നോക്കണം.ഇങ്ങനെയുള്ള കമ്പനികള്‍ രാജ്യത്തിന്‌ ഭാവിയില്‍ ആവശ്യമായി വരുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മിക്കവാറും മറ്റുള്ളവര്‍ കടന്നുചെല്ലാത്ത മേഖലയുമായിരിക്കും.ഉദാഹരണമായി പുത്തന്‍ എനര്‍ജി,വിദ്യാഭ്യാസ മേഖല (alternative energy, education) തുടങ്ങിയവ.ഇതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വളരെ ചെറുതും പക്ഷേ ദീര്‍ഘകാലത്തില്‍ വന്‍ വളര്‍ച്ചാസാധ്യതയൂള്ളതുമായിരിക്കും.ചരിത്രമെടുത്താല്‍ നമുക്ക്‌ ഈ കാര്യം മനസ്സിലാകും,നമുക്കെല്ലാമറിയുന്ന ഇന്‍ഫോസിസ്,വിപ്രോ തുടങ്ങി നിരവധി കമ്പനികള്‍ ഇങ്ങനെ വളര്‍ന്നുവന്നതാണ്‌.ഗ്രോത്ത്‌ ഷെയറുകളെ എങ്ങനെ മനസ്സിലാക്കാം,ഇതിനാല്‍ നിക്ഷേപനുള്ള ഗുണം

Wednesday, August 6, 2008

നിക്ഷേപതന്ത്രങ്ങള്‍-3

ഓഹരി നിക്ഷേപതന്ത്രങ്ങള്‍ മെനയുമ്പോള്‍ നാം ചിന്തിക്കേണ്ട പ്രധാനപ്പെട്ട കാര്യം മൊത്തം സമ്പാദ്യത്തിന്റെ എത്രമാത്രം ഓഹരിയില്‍ നിക്ഷേപിക്കാം എന്നുള്ളത്‌.ഇതിനുള്ള ഉത്തരം വളരെ ലളിതമാണ്‌,അതായത് മൊത്തം നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക 100% ആയി കണക്കാക്കി അതില്‍നിന്ന്‌ പ്രായം കുറച്ചാല്‍ കിട്ടുന്ന തുക ഓഹരിയില്‍ നിക്ഷേപിക്കാം.എന്തെന്നാല്‍ വളരെ ചെറിയ പ്രായത്തില്‍ കൂടുതല്‍ ഓഹരി നിക്ഷേപവും പിന്നീടുള്ള കാലയളവില്‍ ഓഹരി നിക്ഷേപം കുറച്ചുകൊണ്ടുവരുക എന്നുള്ള തന്ത്രം.അങ്ങനെയായാല്‍ വളരെ ചെറിയ രീതിയില്‍ നിക്ഷേപം നടത്തി വളരെ ഉയര്‍ന്ന നേട്ടം ലഭ്യമാക്കാന്‍ സാധിക്കുന്നതാണ്‌.ആ രീതിയില്‍ നിക്ഷേപങ്ങള്‍ നടത്തി വിജയിക്കുവാന്‍ ഓഹരിയുമായി ബന്ധപ്പെട്ട തികച്ചും ബേസിക്‌ ആയിട്ടുള്ള കാര്യങ്ങളും അതുപോലെതന്നെ മറ്റ്‌ നിക്ഷേപമാര്‍ഗ്ഗങ്ങളുമായി ഓഹരിനിക്ഷേപത്തിനുള്ള സാമ്യവും വ്യത്യാസവും മനസ്സിലാക്കണം,അത് വിശദമായി ഇതില്‍ പ്രദിപാദിക്കുന്നുണ്ട്,അത് എന്തൊക്കെയാണ്‌.ഷെയര്‍ നിക്ഷേപങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ബേസിക്‌ ആയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.അതില്‍ പ്രധാനപ്പെട്ടതാണ്‌,ഏത്‌ കമ്പനിയിലാണ്‌ നിക്ഷേപം നടത്തുന്നത് എന്നുള്ളത്‌.അതിന്‌ നമുക്ക്‌ കമ്പനികളെക്കുറിച്ച് അറിഞ്ഞിരിക്കണം,അത് പ്രവര്‍ത്തിക്കുന്ന മേഖല ഏതാണ്‌,അത് എങ്ങനെയുള്ളതാണ്‌,ആരാണ്‌ പ്രൊമോട്ട്‌ ചെയ്തിരിക്കുന്നത്‌ തുടങ്ങിയ കാര്യങ്ങള്‍.കമ്പനികളെക്കുറിച്ച് നല്ല രീതിയില്‍ മനസ്സിലാക്കി നിക്ഷേപം നടത്തിയാല്‍ വളരെ ഉയര്‍ന്ന നേട്ടം ദീര്‍ഘകാലത്തില്‍ നേടുവാന്‍ സഹായിക്കുന്നു.വളരെയധികം കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌,ഇതില്‍ ഏതാണ്‌ നാളെ വളര്‍ന്ന്‌വന്നുവലുതാകാക എന്നത്‌ ഏതൊരാള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്‌.അതില്ലാതെ വളരെ എളുപ്പത്തില്‍ കമ്പനികളെ മനസ്സിലാക്കി നിക്ഷേപം നടത്താം,അതിന്‌ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്താണ്‌,അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍