Friday, October 3, 2008

സെക്ടര്‍ ഘടകങ്ങള്‍ (sector specific factors)

നമ്മള്‍ അടുത്തത്‌ നോക്കുന്നത്‌ ഒരു പ്രത്യേകവിഭഗം കമ്പനികളെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചാണ്‌.ഉദാഹരണമായി ഇന്ത്യയിലുള്ള കമ്പനികള്‍ വിവിധ സെക്ടറുകളെ പ്രധിനിദാനം ചെയുന്നു,അതായത് ഒരു ബാങ്ക് ബാങ്കിങ്ങ് ‌(banking sector) വിഭഗത്തിലും,റോഡ്‌,പാലങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന കമ്പനികള്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലും (construction sector) പെടുന്നു.അതായത് എല്ലാ കമ്പനികളും ഓരോ വിഭാഗങ്ങളെ പ്രധിനിദീകരിക്കുന്നു.ഇത്‌ എല്ലാം ഉണ്ടെങ്കില്‍ മാത്രമേ ഒരു രാജ്യത്തിന്‌ വികസിക്കാന്‍ പറ്റൂ.ഒരു വ്യക്തിയുടെ കാര്യമെടുത്താല്‍,അച്ഛന്‍,അമ്മ,ജീവിതപങ്കാളി,കുട്ടികള്‍,മറ്റ്‌ ബന്ധുക്കള്‍ തുടങ്ങി എല്ലാവരും ഉണ്ടാവുമ്പോഴാണ്‌ പൂര്‍ണ്ണതയാകുന്നത്`.അതുപോലെതന്നെയാണ്` ഒരു രാജ്യത്തിലെ വിവിധ സെകടറുകളിലെ കമ്പനികളുടെ കാര്യവും. സെക്ടറുകളെ ബാധിക്കുന്ന ഘടകങ്ങള്‍,പലിശനിരക്കിലിണ്ടാവുന്ന വ്യതിയാനങ്ങള്‍,ബാങ്കിങ്ങ്‌ ഓഹരികളെ ബാധിക്കും,അതുപോലെ ക്രുഡ്‌ ഓയില്‍ വിലയിലുള്ള വിലവ്യത്യാസം അത്‌ വില്ക്കുന്ന കമ്പനികളെ ബാധിക്കും,ഉദാഹരണമായി ക്രുഡ്‌ ഓയില്‍ വില കയറുമ്പോള്‍ അതിന്‌ ആനുപാതികമായി വില അത്‌ വില്‍ക്കുന്ന കമ്പനികള്‍ക്ക്‌ കൂട്ടാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക്‌ നഷ്ടം വരും,അതുപോലെ അതില്‍ നിക്ഷേപിച്ച നിക്ഷേപകനും നഷ്ടം വരും. അതിനാല്‍ നമ്മള്‍ നിക്ഷേപതീരുമാനം എടുക്കുന്നതിനുമുന്നോടിയായി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനി ഏത്‌ സെക്ടറില്‍ പ്രവര്‍ത്തിക്കുന്നതാണോ,അതിന്‌ ആ വിഭാഗത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണോ, ആ സെക്ടറിന്റെ സാധ്യതകള്‍ എങ്ങനെയാണ്‌ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം മനസ്സിലാക്കണം.എന്നാല്‍ നിക്ഷേപം വിജയിക്കുവാനുള്ള സാധ്യത കൂടുതലാണ്‌.അടുത്തത്‌ ഒരു കമ്പനിയെ മാത്രം ബാധിക്കുന്ന കാര്യങ്ങള്‍,

Friday, September 26, 2008

ഓഹരിയുടെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ഓഹരിയുടെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പ്രധാനമായും മൂന്ന്‌ വിഭാഗങ്ങളായി തിരിക്കാം,
രാഷ്ടീയപരമായ കാര്യങ്ങള്‍ (political & economic factors)

ഒരു രാജ്യത്തിന്റെ രാഷ്ടീയവും, ഭരണപരവുമായ ഘടകങ്ങള്‍, അതായത്‌ ഒരു രാജ്യത്തിന്റെ
ഭരണപരവും സാമ്പത്തികവും ആയ കാര്യങ്ങള്‍ മൊത്തമായി ഒരു രാജ്യത്തിനെ ബാധിക്കും.ഇതില്‍ തന്നെ കൂട്ടുകക്ഷി ഭരണം മൂലം തുടര്‍ച്ചയായി ഭരിക്കാന്‍ സാധിക്കാതെ വരുക,സ്വന്തം താല്പര്യങ്ങള്‍ക്ക്‌ ഭരണം ഉപയോഗപ്പെടുത്തുക തുടങ്ങിയവ.ഇതിനാല്‍ നല്ല ഭരണം കാഴ്ച്ച വയ്ക്കാന്‍ ഭരിക്കുന്നവര്‍ക്ക്‌ സാധിക്കില്ല,അതായത് ഒരു രാജ്യത്തിന്റെ മൊത്തം താല്പര്യം നോക്കുന്നതിനുപകരമായി ഭരണാധികാരികള്‍ സങ്കുചിതചിന്താഗതിക്കാരാകും.ഇതുമൂലം ഒരു സാമ്പത്തികമായ കാര്യങ്ങളും പുരോഗതിക്കുവേണ്ട കാര്യങ്ങള്‍ക്കും ഉറച്ച തീരുമാനം എടുക്കാന്‍ സാധിക്കില്ല.ഇന്ത്യയില്‍ തന്നെ നമുക്ക്‌ ഇത്‌ പലവട്ടം മനസ്സിലാക്കാന്‍ പറ്റിയിട്ടുണ്ട്‌.ഇതിനാല്‍ തന്നെ കമ്പനികളുടെ വളര്‍ച്ചയ്ക്കുവേണ്ട ബേസിക് ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യമല്ല.അതിനാല്‍ തന്നെ കൂടുതല്‍ വ്യവസായങ്ങളോ മറ്റ്‌ പുരോഗതിക്കുവേണ്ട കാര്യങ്ങളോ ചെയ്യാന്‍ സാധിക്കുന്നില്ല.എപ്പോഴും നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനുപകരം,മോശമായ തീരുമാനങ്ങള്‍ എടുക്കുകയും അതുമൂലം കമ്പനികള്‍ക്കും പുതിയ വ്യവസായങ്ങള്‍ക്കും വരാന്‍ ബുദ്ധിമുട്ടാവുകയും അവസാനം ജനങ്ങള്‍ക്കും രാജ്യത്തിനും പുരോഗമിക്കാന്‍ പറ്റാത്ത സാഹചര്യം ആയി തീരുകയും ചെയുംഅതിനാല്‍ ഓഹരി നിക്ഷേപം നടത്തുമ്പോള്‍ ഒരു രാജ്യത്തിന്റെ ഭരണാധികളുടെ കാഴ്ച്ചപാട്‌,സാമ്പത്തികവും ഭരണപരവുമായ തീരുമാനങ്ങള്‍ തുടങ്ങിയവ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാമതായി ഒരു പ്രത്യേക വിഭാഗം കമ്പനികളെ ബാധിക്കുന്ന കാര്യങ്ങള്‍.

Monday, September 8, 2008

ടെക്നികല് അനാലിസിസ് (Technical Analysis)

ടെക്നികല്‍ അനാലിസിസ് എന്താണ്‌ എന്നുള്ളത്‌ ഏതൊരു നിക്ഷേപകനും അറിഞ്ഞിരിക്കേണ്ട കാര്യമാണ്‌.ഇത്‌ ഏത്‌ സാധാരണ നിക്ഷേപകനും അമ്പരിച്ചിട്ടുള്ള കാര്യമായിരിക്കും.പക്ഷേ വളരെ എളുപ്പമുള്ള ഒരു കാര്യമാണീത്‌,അതായത്‌ ഒരു ഓഹരി ഏത്‌ സമയത്ത്‌ വാങ്ങണം,ഏത്‌ വിലയില്‍ വാങ്ങണം,ഏത്‌ വിലയില്‍ വില്ക്കണം,ഏത്‌ സമയത്ത്‌ വില്ക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ടെക്നികല്‍ അനാലിസിസിനെ ഉപയോഗപ്പെടുത്തിയാണ്‌.അതായത്‌ വളരെ ചെറിയ കാലയളവിലേക്ക്‌ ഒരു ഓഹരിയുടെ വിലയിലുണ്ടാവുന്ന ചലങ്ങള്‍ ഏകദേശം മുന്‍കൂട്ടി മനസ്സിലാക്കാന്‍ ടെക്നികല്‍ അനാലിസിസ്‌ ഉപയോഗപ്പെടുത്തി ചെയ്യാന്‍ സാധിക്കും.പക്ഷേ ദീര്‍ഘകാലത്തില്‍ ഒരു ഓഹരിയുടെ വിലയിലുണ്ടാവുന്ന വ്യതിയാനം മനസ്സിലാക്കാന്‍ സാധ്യമല്ല.ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ടെക്നികല്‍ സ്റ്റഡി കൊണ്ട് വലിയ പ്രയോജനത്തിനുള്ള സാധ്യതയില്ല.പക്ഷേ ഒരു കച്ചവടക്കാരന്‍,അതായത് ഓഹരി വിപണിയില്‍ സാധാരണയായി പറയുന്ന ട്രേഡര്‍ക്ക്‌ വളരെയധികം ഉപകാരപ്രദമാണ്‌ ടെക്നികല്‍ അനാലിസിസ് ‌. അതിനാല്‍ ഒരു നിക്ഷേപകന്‍ ശരിക്കും ടെക്നികല്‍ അനാലിസിസ്‌ നടത്തുന്നതില്‍ കാര്യമില്ല,ഏത്‌ സമയത്തും നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി നടത്തുന്ന നിക്ഷേപമായിരിക്കും ദീര്‍ഘകാലത്തില്‍ നേട്ടം തരുവാന്‍ സഹായിക്കുന്നത്‌. ഇനി നമുക്ക്‌ ഓഹരി നിക്ഷേപം നടത്തുന്നതിനുമുന്നോടിയായി,അറിയേണ്ട ഒരു ഓഹരിയുടെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം ആണെന്ന്‌ വിശദമായി മനസ്സിലാക്കണം,അതുമായി..........

Wednesday, September 3, 2008

Fundamental Analysis ഫണ്ടമെണ്ടല്‍ അനാലിസിസ

ഫണ്ടമെണ്ടല്‍ അനാലിസിസില്‍ ഒരു കമ്പനിയുടെ ബേസിക്‌ ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കണം.അതിന്‌ ഒരു രാജ്യത്തിനെ മൊത്തമായും,ആ രാജ്യത്തിന്റെ സബദ്‌ഘടനയേയും അതുമൂലം ഏതെല്ലാം മേഖലകള്‍ക്ക്‌ നേട്ടമുണ്ടക്കാം എന്ന്‌ മനസ്സിലാക്കണം.അങ്ങനെ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചാല്‍ അതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെക്കുറിച്ച്‌ വിലയിരുത്തി ഭാവിയില്‍ നല്ല വളര്‍ച്ച കാണിക്കാന്‍ സാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപം നടത്തണം.അതിന്‌ നാം ഒരു കമ്പനിയുടെ മാനേജ്‌മെന്റിണ്ടെ കഴിവ്‌,പ്രവര്‍ത്തിക്കുന്ന മേഖല,ലാഭസാധ്യത,മത്സരിക്കാന്‍ ഉള്ള മറ്റ്‌ കമ്പനികള്‍ തുടങ്ങിയവ അറിഞ്ഞിരിക്കണം. മാനേജ്മെന്റിന്റെ കഴിവുകളെക്കുറിച്ചറിയുവാന്‍ അവരുടെ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച്‌ വിശദമായ


ഫണ്ടമെണ്ടല്‍ അനാലിസിസില്‍ ഒരു കമ്പനിയുടെ ബേസിക്‌ ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കണം.അതിന്‌ ഒരു രാജ്യത്തിനെ മൊത്തമായും,ആ രാജ്യത്തിന്റെ സബദ്‌ഘടനയേയും അതുമൂലം ഏതെല്ലാം മേഖലകള്‍ക്ക്‌ നേട്ടമുണ്ടക്കാം എന്ന്‌ മനസ്സിലാക്കണം.അങ്ങനെ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചാല്‍ അതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെക്കുറിച്ച്‌ വിലയിരുത്തി ഭാവിയില്‍ നല്ല വളര്‍ച്ച കാണിക്കാന്‍ സാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപം നടത്തണം.അതിന്‌ നാം ഒരു കമ്പനിയുടെ മാനേജ്‌മെന്റിണ്ടെ കഴിവ്‌,പ്രവര്‍ത്തിക്കുന്ന മേഖല,ലാഭസാധ്യത,മത്സരിക്കാന്‍ ഉള്ള മറ്റ്‌ കമ്പനികള്‍ തുടങ്ങിയവ അറിഞ്ഞിരിക്കണം. മാനേജ്മെന്റിന്റെ കഴിവുകളെക്കുറിച്ചറിയുവാന്‍ അവരുടെ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച്‌ വിശദമായ കാര്യങ്ങള്‍ അറിയണം.അതായത്‌ കമ്പനി പ്രൊമോട്ട്‌ ചെയ്തവരുടെ ട്രാക്ക്‌ റെക്കാര്‍ഡ്‌ പരിശോധിക്കണം.

Sunday, August 31, 2008

വാല്യു നിക്ഷേപം (value investing)

വാല്യു നിക്ഷേപത്തിന്‌ ഒരു നിക്ഷേപകന്‍ കമ്പനിയുടെ ഒളിഞ്ഞിരിക്കുന്ന ആസ്തിയും (hidden assets or intrinsic value) ഇപ്പോഴത്തെ കമ്പനിയുടെ വിലയും തമ്മില്‍ താരതമ്യം ചെയ്ത് നിലവിലുള്ള വില മൂല്യത്തേക്കാള്‍ കുറവായാല്‍ വാങ്ങിക്കുകയും അതില്‍ കൂടുതലായാല്‍ വില്ക്കുകയും ചെയ്യും.ഉദാഹരണമായി 1000 രൂപ വിലയുള്ള വസ്തു നാം 100 രൂപയ്ക്‌ വാങ്ങിക്കുന്നത്‌.നിക്ഷേപത്തിലും ഇങ്ങനെ വിലപേശി വാങ്ങിച്ചാല്‍ നമ്മുടെ ലാഭത്തിലും അതുപോലെ വര്‍ദ്ധനവ്‌ വരുത്താന്‍ കഴിയും.ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ആള്‍ക്കാര്‍ വാങ്ങിക്കാതെയും,അതായത് വിപണിയാല്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതും പക്ഷേ ഭാവിയില്‍ നല്ല വളര്‍ച്ചയ്ക്‌ സാധ്യതയുള്ളതുമായ നിക്ഷേപം നടത്തണം.ഉദാഹരണമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഷെയറിന്‌ പൊതുവെ വില കുറവായിരിക്കും,പക്ഷേ പുതിയ ടെക്‌നോളജിയും മറ്റും ഉപയോഗിച്ച്‌ ലാഭത്തില്‍ പോകാന്‍ സാധ്യതയുള്ളതാവുമ്പോള്‍ ലാഭസാധ്യത വളരെ കൂടുതലായിരിക്കും.അതുപോലെ വന്‍ ആസ്തി ഉള്ളത്‌,ഉദാഹരണമായി മറ്റുള്ള കമ്പനികളിലുള്ള നിക്ഷേപം,റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപം മുതലായവ.പക്ഷേ ഇതൊന്നും വിലയില്‍ പ്രതിഫലിക്കാതെ വരുന്ന വരുമ്പോള്‍ മാര്‍ക്കറ്റ്‌ വില എപ്പോഴും ശരിയായ വിലയേക്കാള്‍ കുറവായിരിക്കും.എങ്ങനെ നമുക്ക്‌ ഇങ്ങനെയുള്ള നിക്ഷേപം നടത്താം,പ്രമുഖരുടെ നിക്ഷേപതന്ത്രങ്ങള്‍ നമുക്കും എങ്ങനെ പ്രയോജനപ്പെടുത്താം,

നമൂക്ക്‌ നിക്ഷേപം നടത്തുന്നതിനുമുമ്പായി എന്തെല്ലാം കാര്യങ്ങള്‍ നോക്കണം എന്നതിനെപ്പറ്റി നോക്കാം.നമ്മള്‍ നിക്ഷേപം നടത്തുമ്പോള്‍ തീര്‍ച്ചയായും ഫണ്ടമെണ്ടല്‍ അനാലിസിസും ടെക്നികല്‍ അനാലിസിസും നടത്തിയിരിക്കണം ആദ്യമായി ഇവിടെ പ്രദിപാദിക്കുന്നത് ഫണ്ടമെണ്ടല്‍ അനാലിസിസിനെപ്പറ്റിയാണ്‌.അതായത് നമ്മള്‍ ഒരു ഷെയര്‍ വാങ്ങിക്കുന്നതിനുമുന്നോടിയായി

Monday, August 25, 2008

ഗ്രോത്ത് നിക്ഷേപം - നേട്ടങ്ങള്‍

നമ്മള്‍ വിവരിച്ച ഗ്രോത്ത് ഷെയറുകള്‍ മിക്കവാറും സണ്‍റൈസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും,ഇതിനെപ്പറ്റി വരും ലക്കങ്ങളില്‍ വളരെ വിശദമായി പ്രദിപാദിക്കുന്നതാണ്‌.എന്തൊക്കെയാണ്‌ ഗ്രോത്ത്‌ നിക്ഷേപം നടത്തിയാലുള്ള ഗുണം1.വളരെ ഉയര്‍ന്ന വരുമാനം,നമ്മള്‍ ജോലിചെയ്താല്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ഒരുപക്ഷേ വന്‍ വളര്‍ച്ചാ സാധ്യതയുള്ള ചെറിയ കമ്പനികളില്‍ നിക്ഷേപിച്ചാല്‍ കിട്ടാന്‍ സാധ്യത കൂടുതലാണ്‌.കാരണം ഇത്തരം കമ്പനികള്‍ വന്‍ വളര്‍ച്ച കാണിക്കുകയും അതുപോലെ വളരെ പെട്ടെന്ന്‌ ലാഭവും വികസനവും നടത്തുകയും ചെയ്യും.അതുപോലെതന്നെ മല്‍സരിക്കാന്‍ കമ്പനികളും കുറവായിരിക്കും.അതിനാല്‍ ചിലവ്‌ വളരെ കുറച്ച്‌ കമ്പനികള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു.
2.ഇങ്ങനെയുള്ള കമ്പനികള്‍ വളരെ ചെറിയ വിലയ്ക്ക്‌ വാങ്ങിക്കുവാന്‍ ലഭിക്കും.ഇതുമൂലം നമുക്ക്‌ വളരെ തന്ത്രപരമായി ഒരു വലിയ ഷെയറുകളുടെ ശേഖരം തന്നെ തീര്‍ക്കാന്‍ സാധിക്കും.ഇതിനാല്‍ നമുക്ക്‌ നഷ്ട സാധ്യത ലഘൂകരിക്കാന്‍ പറ്റും.ഉദാഹരണമായി ഒരു കമ്പനി ആദ്യമായി വരുമ്പോള്‍ ആരും നല്ല ശ്രദ്ധ കൊടുക്കാറില്ല,പക്ഷേ നമുക്ക്‌ ഇത്തരം കമ്പനികളെ വളരെ നേരത്തെ മനസ്സിലാക്കാന്‍ പറ്റിയാല്‍ മറ്റുള്ളവര്‍ വാങ്ങിക്കുന്നതിന്‌ മുമ്പേ വാങ്ങി മറ്റുള്ളവര്‍ വാങ്ങാന്‍ തുടങ്ങുമ്പോള്‍ വിറ്റ്‌ വന്‍ ലാഭം നേടാന്‍ കഴിയും. ഇങ്ങനെയുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തിയാല്‍ നമുക്കും വന്‍നേട്ടം ലഭിക്കും. അടുത്ത നിക്ഷേപതന്ത്രമായ മൂല്യനിക്ഷേപം എന്താണ്‌ എന്നതിനെപറ്റി.........

Thursday, August 21, 2008

എന്താണ് ഗ്രോത്ത് നിക്ഷേപം (growth investing)?

ഷെയര്‍ നിക്ഷേപം നടത്തുന്നതിനായി നാം കമ്പനികളെക്കുറിച്ച് ചെറിയ രീതിയില്‍ വിശകലനം നടത്തണം,ഏത്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണോ,വളര്‍ച്ചാസാധ്യതയുള്ളതാണോ തുടങ്ങിയ കാര്യങ്ങള്‍.പ്രധാനമായി വളര്‍ച്ചാ നിക്ഷേപവും മൂല്യാധിഷ്ടിതനിക്ഷേപവും.ഇതില്‍ ആദ്യം പ്രദിപാദിക്കുന്നത്‌ ഗ്രോത്ത്‌ നിക്ഷേപത്തെപ്പറ്റിയാണ്‌.
എന്താണ്‌ ഗ്രോത്ത് നിക്ഷേപം?ഈ നിക്ഷേപത്തില്‍ കമ്പനികളെ ക്കുറിച്ച് നോക്കുമ്പോള്‍,ഭാവിയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണോ,മറ്റുള്ള കമ്പനികളേക്കാള്‍ കൂടുതല്‍ ലാഭസാധ്യത ഉള്ളതാണോ,വളര്‍ന്നുവരുന്ന സെക്ടറാണോ, തുടങ്ങിയ കാര്യങ്ങള്‍ നോക്കണം.ഇങ്ങനെയുള്ള കമ്പനികള്‍ രാജ്യത്തിന്‌ ഭാവിയില്‍ ആവശ്യമായി വരുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മിക്കവാറും മറ്റുള്ളവര്‍ കടന്നുചെല്ലാത്ത മേഖലയുമായിരിക്കും.ഉദാഹരണമായി പുത്തന്‍ എനര്‍ജി,വിദ്യാഭ്യാസ മേഖല (alternative energy, education) തുടങ്ങിയവ.ഇതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വളരെ ചെറുതും പക്ഷേ ദീര്‍ഘകാലത്തില്‍ വന്‍ വളര്‍ച്ചാസാധ്യതയൂള്ളതുമായിരിക്കും.ചരിത്രമെടുത്താല്‍ നമുക്ക്‌ ഈ കാര്യം മനസ്സിലാകും,നമുക്കെല്ലാമറിയുന്ന ഇന്‍ഫോസിസ്,വിപ്രോ തുടങ്ങി നിരവധി കമ്പനികള്‍ ഇങ്ങനെ വളര്‍ന്നുവന്നതാണ്‌.ഗ്രോത്ത്‌ ഷെയറുകളെ എങ്ങനെ മനസ്സിലാക്കാം,ഇതിനാല്‍ നിക്ഷേപനുള്ള ഗുണം