Friday, October 3, 2008

സെക്ടര്‍ ഘടകങ്ങള്‍ (sector specific factors)

നമ്മള്‍ അടുത്തത്‌ നോക്കുന്നത്‌ ഒരു പ്രത്യേകവിഭഗം കമ്പനികളെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചാണ്‌.ഉദാഹരണമായി ഇന്ത്യയിലുള്ള കമ്പനികള്‍ വിവിധ സെക്ടറുകളെ പ്രധിനിദാനം ചെയുന്നു,അതായത് ഒരു ബാങ്ക് ബാങ്കിങ്ങ് ‌(banking sector) വിഭഗത്തിലും,റോഡ്‌,പാലങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന കമ്പനികള്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലും (construction sector) പെടുന്നു.അതായത് എല്ലാ കമ്പനികളും ഓരോ വിഭാഗങ്ങളെ പ്രധിനിദീകരിക്കുന്നു.ഇത്‌ എല്ലാം ഉണ്ടെങ്കില്‍ മാത്രമേ ഒരു രാജ്യത്തിന്‌ വികസിക്കാന്‍ പറ്റൂ.ഒരു വ്യക്തിയുടെ കാര്യമെടുത്താല്‍,അച്ഛന്‍,അമ്മ,ജീവിതപങ്കാളി,കുട്ടികള്‍,മറ്റ്‌ ബന്ധുക്കള്‍ തുടങ്ങി എല്ലാവരും ഉണ്ടാവുമ്പോഴാണ്‌ പൂര്‍ണ്ണതയാകുന്നത്`.അതുപോലെതന്നെയാണ്` ഒരു രാജ്യത്തിലെ വിവിധ സെകടറുകളിലെ കമ്പനികളുടെ കാര്യവും. സെക്ടറുകളെ ബാധിക്കുന്ന ഘടകങ്ങള്‍,പലിശനിരക്കിലിണ്ടാവുന്ന വ്യതിയാനങ്ങള്‍,ബാങ്കിങ്ങ്‌ ഓഹരികളെ ബാധിക്കും,അതുപോലെ ക്രുഡ്‌ ഓയില്‍ വിലയിലുള്ള വിലവ്യത്യാസം അത്‌ വില്ക്കുന്ന കമ്പനികളെ ബാധിക്കും,ഉദാഹരണമായി ക്രുഡ്‌ ഓയില്‍ വില കയറുമ്പോള്‍ അതിന്‌ ആനുപാതികമായി വില അത്‌ വില്‍ക്കുന്ന കമ്പനികള്‍ക്ക്‌ കൂട്ടാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക്‌ നഷ്ടം വരും,അതുപോലെ അതില്‍ നിക്ഷേപിച്ച നിക്ഷേപകനും നഷ്ടം വരും. അതിനാല്‍ നമ്മള്‍ നിക്ഷേപതീരുമാനം എടുക്കുന്നതിനുമുന്നോടിയായി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനി ഏത്‌ സെക്ടറില്‍ പ്രവര്‍ത്തിക്കുന്നതാണോ,അതിന്‌ ആ വിഭാഗത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണോ, ആ സെക്ടറിന്റെ സാധ്യതകള്‍ എങ്ങനെയാണ്‌ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം മനസ്സിലാക്കണം.എന്നാല്‍ നിക്ഷേപം വിജയിക്കുവാനുള്ള സാധ്യത കൂടുതലാണ്‌.അടുത്തത്‌ ഒരു കമ്പനിയെ മാത്രം ബാധിക്കുന്ന കാര്യങ്ങള്‍,

Friday, September 26, 2008

ഓഹരിയുടെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ഓഹരിയുടെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പ്രധാനമായും മൂന്ന്‌ വിഭാഗങ്ങളായി തിരിക്കാം,
രാഷ്ടീയപരമായ കാര്യങ്ങള്‍ (political & economic factors)

ഒരു രാജ്യത്തിന്റെ രാഷ്ടീയവും, ഭരണപരവുമായ ഘടകങ്ങള്‍, അതായത്‌ ഒരു രാജ്യത്തിന്റെ
ഭരണപരവും സാമ്പത്തികവും ആയ കാര്യങ്ങള്‍ മൊത്തമായി ഒരു രാജ്യത്തിനെ ബാധിക്കും.ഇതില്‍ തന്നെ കൂട്ടുകക്ഷി ഭരണം മൂലം തുടര്‍ച്ചയായി ഭരിക്കാന്‍ സാധിക്കാതെ വരുക,സ്വന്തം താല്പര്യങ്ങള്‍ക്ക്‌ ഭരണം ഉപയോഗപ്പെടുത്തുക തുടങ്ങിയവ.ഇതിനാല്‍ നല്ല ഭരണം കാഴ്ച്ച വയ്ക്കാന്‍ ഭരിക്കുന്നവര്‍ക്ക്‌ സാധിക്കില്ല,അതായത് ഒരു രാജ്യത്തിന്റെ മൊത്തം താല്പര്യം നോക്കുന്നതിനുപകരമായി ഭരണാധികാരികള്‍ സങ്കുചിതചിന്താഗതിക്കാരാകും.ഇതുമൂലം ഒരു സാമ്പത്തികമായ കാര്യങ്ങളും പുരോഗതിക്കുവേണ്ട കാര്യങ്ങള്‍ക്കും ഉറച്ച തീരുമാനം എടുക്കാന്‍ സാധിക്കില്ല.ഇന്ത്യയില്‍ തന്നെ നമുക്ക്‌ ഇത്‌ പലവട്ടം മനസ്സിലാക്കാന്‍ പറ്റിയിട്ടുണ്ട്‌.ഇതിനാല്‍ തന്നെ കമ്പനികളുടെ വളര്‍ച്ചയ്ക്കുവേണ്ട ബേസിക് ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യമല്ല.അതിനാല്‍ തന്നെ കൂടുതല്‍ വ്യവസായങ്ങളോ മറ്റ്‌ പുരോഗതിക്കുവേണ്ട കാര്യങ്ങളോ ചെയ്യാന്‍ സാധിക്കുന്നില്ല.എപ്പോഴും നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനുപകരം,മോശമായ തീരുമാനങ്ങള്‍ എടുക്കുകയും അതുമൂലം കമ്പനികള്‍ക്കും പുതിയ വ്യവസായങ്ങള്‍ക്കും വരാന്‍ ബുദ്ധിമുട്ടാവുകയും അവസാനം ജനങ്ങള്‍ക്കും രാജ്യത്തിനും പുരോഗമിക്കാന്‍ പറ്റാത്ത സാഹചര്യം ആയി തീരുകയും ചെയുംഅതിനാല്‍ ഓഹരി നിക്ഷേപം നടത്തുമ്പോള്‍ ഒരു രാജ്യത്തിന്റെ ഭരണാധികളുടെ കാഴ്ച്ചപാട്‌,സാമ്പത്തികവും ഭരണപരവുമായ തീരുമാനങ്ങള്‍ തുടങ്ങിയവ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാമതായി ഒരു പ്രത്യേക വിഭാഗം കമ്പനികളെ ബാധിക്കുന്ന കാര്യങ്ങള്‍.

Monday, September 8, 2008

ടെക്നികല് അനാലിസിസ് (Technical Analysis)

ടെക്നികല്‍ അനാലിസിസ് എന്താണ്‌ എന്നുള്ളത്‌ ഏതൊരു നിക്ഷേപകനും അറിഞ്ഞിരിക്കേണ്ട കാര്യമാണ്‌.ഇത്‌ ഏത്‌ സാധാരണ നിക്ഷേപകനും അമ്പരിച്ചിട്ടുള്ള കാര്യമായിരിക്കും.പക്ഷേ വളരെ എളുപ്പമുള്ള ഒരു കാര്യമാണീത്‌,അതായത്‌ ഒരു ഓഹരി ഏത്‌ സമയത്ത്‌ വാങ്ങണം,ഏത്‌ വിലയില്‍ വാങ്ങണം,ഏത്‌ വിലയില്‍ വില്ക്കണം,ഏത്‌ സമയത്ത്‌ വില്ക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ ടെക്നികല്‍ അനാലിസിസിനെ ഉപയോഗപ്പെടുത്തിയാണ്‌.അതായത്‌ വളരെ ചെറിയ കാലയളവിലേക്ക്‌ ഒരു ഓഹരിയുടെ വിലയിലുണ്ടാവുന്ന ചലങ്ങള്‍ ഏകദേശം മുന്‍കൂട്ടി മനസ്സിലാക്കാന്‍ ടെക്നികല്‍ അനാലിസിസ്‌ ഉപയോഗപ്പെടുത്തി ചെയ്യാന്‍ സാധിക്കും.പക്ഷേ ദീര്‍ഘകാലത്തില്‍ ഒരു ഓഹരിയുടെ വിലയിലുണ്ടാവുന്ന വ്യതിയാനം മനസ്സിലാക്കാന്‍ സാധ്യമല്ല.ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ടെക്നികല്‍ സ്റ്റഡി കൊണ്ട് വലിയ പ്രയോജനത്തിനുള്ള സാധ്യതയില്ല.പക്ഷേ ഒരു കച്ചവടക്കാരന്‍,അതായത് ഓഹരി വിപണിയില്‍ സാധാരണയായി പറയുന്ന ട്രേഡര്‍ക്ക്‌ വളരെയധികം ഉപകാരപ്രദമാണ്‌ ടെക്നികല്‍ അനാലിസിസ് ‌. അതിനാല്‍ ഒരു നിക്ഷേപകന്‍ ശരിക്കും ടെക്നികല്‍ അനാലിസിസ്‌ നടത്തുന്നതില്‍ കാര്യമില്ല,ഏത്‌ സമയത്തും നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി നടത്തുന്ന നിക്ഷേപമായിരിക്കും ദീര്‍ഘകാലത്തില്‍ നേട്ടം തരുവാന്‍ സഹായിക്കുന്നത്‌. ഇനി നമുക്ക്‌ ഓഹരി നിക്ഷേപം നടത്തുന്നതിനുമുന്നോടിയായി,അറിയേണ്ട ഒരു ഓഹരിയുടെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം ആണെന്ന്‌ വിശദമായി മനസ്സിലാക്കണം,അതുമായി..........

Wednesday, September 3, 2008

Fundamental Analysis ഫണ്ടമെണ്ടല്‍ അനാലിസിസ

ഫണ്ടമെണ്ടല്‍ അനാലിസിസില്‍ ഒരു കമ്പനിയുടെ ബേസിക്‌ ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കണം.അതിന്‌ ഒരു രാജ്യത്തിനെ മൊത്തമായും,ആ രാജ്യത്തിന്റെ സബദ്‌ഘടനയേയും അതുമൂലം ഏതെല്ലാം മേഖലകള്‍ക്ക്‌ നേട്ടമുണ്ടക്കാം എന്ന്‌ മനസ്സിലാക്കണം.അങ്ങനെ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചാല്‍ അതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെക്കുറിച്ച്‌ വിലയിരുത്തി ഭാവിയില്‍ നല്ല വളര്‍ച്ച കാണിക്കാന്‍ സാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപം നടത്തണം.അതിന്‌ നാം ഒരു കമ്പനിയുടെ മാനേജ്‌മെന്റിണ്ടെ കഴിവ്‌,പ്രവര്‍ത്തിക്കുന്ന മേഖല,ലാഭസാധ്യത,മത്സരിക്കാന്‍ ഉള്ള മറ്റ്‌ കമ്പനികള്‍ തുടങ്ങിയവ അറിഞ്ഞിരിക്കണം. മാനേജ്മെന്റിന്റെ കഴിവുകളെക്കുറിച്ചറിയുവാന്‍ അവരുടെ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച്‌ വിശദമായ


ഫണ്ടമെണ്ടല്‍ അനാലിസിസില്‍ ഒരു കമ്പനിയുടെ ബേസിക്‌ ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കണം.അതിന്‌ ഒരു രാജ്യത്തിനെ മൊത്തമായും,ആ രാജ്യത്തിന്റെ സബദ്‌ഘടനയേയും അതുമൂലം ഏതെല്ലാം മേഖലകള്‍ക്ക്‌ നേട്ടമുണ്ടക്കാം എന്ന്‌ മനസ്സിലാക്കണം.അങ്ങനെ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചാല്‍ അതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെക്കുറിച്ച്‌ വിലയിരുത്തി ഭാവിയില്‍ നല്ല വളര്‍ച്ച കാണിക്കാന്‍ സാധ്യതയുള്ള കമ്പനിയില്‍ നിക്ഷേപം നടത്തണം.അതിന്‌ നാം ഒരു കമ്പനിയുടെ മാനേജ്‌മെന്റിണ്ടെ കഴിവ്‌,പ്രവര്‍ത്തിക്കുന്ന മേഖല,ലാഭസാധ്യത,മത്സരിക്കാന്‍ ഉള്ള മറ്റ്‌ കമ്പനികള്‍ തുടങ്ങിയവ അറിഞ്ഞിരിക്കണം. മാനേജ്മെന്റിന്റെ കഴിവുകളെക്കുറിച്ചറിയുവാന്‍ അവരുടെ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച്‌ വിശദമായ കാര്യങ്ങള്‍ അറിയണം.അതായത്‌ കമ്പനി പ്രൊമോട്ട്‌ ചെയ്തവരുടെ ട്രാക്ക്‌ റെക്കാര്‍ഡ്‌ പരിശോധിക്കണം.

Sunday, August 31, 2008

വാല്യു നിക്ഷേപം (value investing)

വാല്യു നിക്ഷേപത്തിന്‌ ഒരു നിക്ഷേപകന്‍ കമ്പനിയുടെ ഒളിഞ്ഞിരിക്കുന്ന ആസ്തിയും (hidden assets or intrinsic value) ഇപ്പോഴത്തെ കമ്പനിയുടെ വിലയും തമ്മില്‍ താരതമ്യം ചെയ്ത് നിലവിലുള്ള വില മൂല്യത്തേക്കാള്‍ കുറവായാല്‍ വാങ്ങിക്കുകയും അതില്‍ കൂടുതലായാല്‍ വില്ക്കുകയും ചെയ്യും.ഉദാഹരണമായി 1000 രൂപ വിലയുള്ള വസ്തു നാം 100 രൂപയ്ക്‌ വാങ്ങിക്കുന്നത്‌.നിക്ഷേപത്തിലും ഇങ്ങനെ വിലപേശി വാങ്ങിച്ചാല്‍ നമ്മുടെ ലാഭത്തിലും അതുപോലെ വര്‍ദ്ധനവ്‌ വരുത്താന്‍ കഴിയും.ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ആള്‍ക്കാര്‍ വാങ്ങിക്കാതെയും,അതായത് വിപണിയാല്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതും പക്ഷേ ഭാവിയില്‍ നല്ല വളര്‍ച്ചയ്ക്‌ സാധ്യതയുള്ളതുമായ നിക്ഷേപം നടത്തണം.ഉദാഹരണമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഷെയറിന്‌ പൊതുവെ വില കുറവായിരിക്കും,പക്ഷേ പുതിയ ടെക്‌നോളജിയും മറ്റും ഉപയോഗിച്ച്‌ ലാഭത്തില്‍ പോകാന്‍ സാധ്യതയുള്ളതാവുമ്പോള്‍ ലാഭസാധ്യത വളരെ കൂടുതലായിരിക്കും.അതുപോലെ വന്‍ ആസ്തി ഉള്ളത്‌,ഉദാഹരണമായി മറ്റുള്ള കമ്പനികളിലുള്ള നിക്ഷേപം,റിയല്‍ എസ്റ്റേറ്റ്‌ നിക്ഷേപം മുതലായവ.പക്ഷേ ഇതൊന്നും വിലയില്‍ പ്രതിഫലിക്കാതെ വരുന്ന വരുമ്പോള്‍ മാര്‍ക്കറ്റ്‌ വില എപ്പോഴും ശരിയായ വിലയേക്കാള്‍ കുറവായിരിക്കും.എങ്ങനെ നമുക്ക്‌ ഇങ്ങനെയുള്ള നിക്ഷേപം നടത്താം,പ്രമുഖരുടെ നിക്ഷേപതന്ത്രങ്ങള്‍ നമുക്കും എങ്ങനെ പ്രയോജനപ്പെടുത്താം,

നമൂക്ക്‌ നിക്ഷേപം നടത്തുന്നതിനുമുമ്പായി എന്തെല്ലാം കാര്യങ്ങള്‍ നോക്കണം എന്നതിനെപ്പറ്റി നോക്കാം.നമ്മള്‍ നിക്ഷേപം നടത്തുമ്പോള്‍ തീര്‍ച്ചയായും ഫണ്ടമെണ്ടല്‍ അനാലിസിസും ടെക്നികല്‍ അനാലിസിസും നടത്തിയിരിക്കണം ആദ്യമായി ഇവിടെ പ്രദിപാദിക്കുന്നത് ഫണ്ടമെണ്ടല്‍ അനാലിസിസിനെപ്പറ്റിയാണ്‌.അതായത് നമ്മള്‍ ഒരു ഷെയര്‍ വാങ്ങിക്കുന്നതിനുമുന്നോടിയായി

Monday, August 25, 2008

ഗ്രോത്ത് നിക്ഷേപം - നേട്ടങ്ങള്‍

നമ്മള്‍ വിവരിച്ച ഗ്രോത്ത് ഷെയറുകള്‍ മിക്കവാറും സണ്‍റൈസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും,ഇതിനെപ്പറ്റി വരും ലക്കങ്ങളില്‍ വളരെ വിശദമായി പ്രദിപാദിക്കുന്നതാണ്‌.എന്തൊക്കെയാണ്‌ ഗ്രോത്ത്‌ നിക്ഷേപം നടത്തിയാലുള്ള ഗുണം1.വളരെ ഉയര്‍ന്ന വരുമാനം,നമ്മള്‍ ജോലിചെയ്താല്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം ഒരുപക്ഷേ വന്‍ വളര്‍ച്ചാ സാധ്യതയുള്ള ചെറിയ കമ്പനികളില്‍ നിക്ഷേപിച്ചാല്‍ കിട്ടാന്‍ സാധ്യത കൂടുതലാണ്‌.കാരണം ഇത്തരം കമ്പനികള്‍ വന്‍ വളര്‍ച്ച കാണിക്കുകയും അതുപോലെ വളരെ പെട്ടെന്ന്‌ ലാഭവും വികസനവും നടത്തുകയും ചെയ്യും.അതുപോലെതന്നെ മല്‍സരിക്കാന്‍ കമ്പനികളും കുറവായിരിക്കും.അതിനാല്‍ ചിലവ്‌ വളരെ കുറച്ച്‌ കമ്പനികള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു.
2.ഇങ്ങനെയുള്ള കമ്പനികള്‍ വളരെ ചെറിയ വിലയ്ക്ക്‌ വാങ്ങിക്കുവാന്‍ ലഭിക്കും.ഇതുമൂലം നമുക്ക്‌ വളരെ തന്ത്രപരമായി ഒരു വലിയ ഷെയറുകളുടെ ശേഖരം തന്നെ തീര്‍ക്കാന്‍ സാധിക്കും.ഇതിനാല്‍ നമുക്ക്‌ നഷ്ട സാധ്യത ലഘൂകരിക്കാന്‍ പറ്റും.ഉദാഹരണമായി ഒരു കമ്പനി ആദ്യമായി വരുമ്പോള്‍ ആരും നല്ല ശ്രദ്ധ കൊടുക്കാറില്ല,പക്ഷേ നമുക്ക്‌ ഇത്തരം കമ്പനികളെ വളരെ നേരത്തെ മനസ്സിലാക്കാന്‍ പറ്റിയാല്‍ മറ്റുള്ളവര്‍ വാങ്ങിക്കുന്നതിന്‌ മുമ്പേ വാങ്ങി മറ്റുള്ളവര്‍ വാങ്ങാന്‍ തുടങ്ങുമ്പോള്‍ വിറ്റ്‌ വന്‍ ലാഭം നേടാന്‍ കഴിയും. ഇങ്ങനെയുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തിയാല്‍ നമുക്കും വന്‍നേട്ടം ലഭിക്കും. അടുത്ത നിക്ഷേപതന്ത്രമായ മൂല്യനിക്ഷേപം എന്താണ്‌ എന്നതിനെപറ്റി.........

Thursday, August 21, 2008

എന്താണ് ഗ്രോത്ത് നിക്ഷേപം (growth investing)?

ഷെയര്‍ നിക്ഷേപം നടത്തുന്നതിനായി നാം കമ്പനികളെക്കുറിച്ച് ചെറിയ രീതിയില്‍ വിശകലനം നടത്തണം,ഏത്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണോ,വളര്‍ച്ചാസാധ്യതയുള്ളതാണോ തുടങ്ങിയ കാര്യങ്ങള്‍.പ്രധാനമായി വളര്‍ച്ചാ നിക്ഷേപവും മൂല്യാധിഷ്ടിതനിക്ഷേപവും.ഇതില്‍ ആദ്യം പ്രദിപാദിക്കുന്നത്‌ ഗ്രോത്ത്‌ നിക്ഷേപത്തെപ്പറ്റിയാണ്‌.
എന്താണ്‌ ഗ്രോത്ത് നിക്ഷേപം?ഈ നിക്ഷേപത്തില്‍ കമ്പനികളെ ക്കുറിച്ച് നോക്കുമ്പോള്‍,ഭാവിയില്‍ വന്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണോ,മറ്റുള്ള കമ്പനികളേക്കാള്‍ കൂടുതല്‍ ലാഭസാധ്യത ഉള്ളതാണോ,വളര്‍ന്നുവരുന്ന സെക്ടറാണോ, തുടങ്ങിയ കാര്യങ്ങള്‍ നോക്കണം.ഇങ്ങനെയുള്ള കമ്പനികള്‍ രാജ്യത്തിന്‌ ഭാവിയില്‍ ആവശ്യമായി വരുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മിക്കവാറും മറ്റുള്ളവര്‍ കടന്നുചെല്ലാത്ത മേഖലയുമായിരിക്കും.ഉദാഹരണമായി പുത്തന്‍ എനര്‍ജി,വിദ്യാഭ്യാസ മേഖല (alternative energy, education) തുടങ്ങിയവ.ഇതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വളരെ ചെറുതും പക്ഷേ ദീര്‍ഘകാലത്തില്‍ വന്‍ വളര്‍ച്ചാസാധ്യതയൂള്ളതുമായിരിക്കും.ചരിത്രമെടുത്താല്‍ നമുക്ക്‌ ഈ കാര്യം മനസ്സിലാകും,നമുക്കെല്ലാമറിയുന്ന ഇന്‍ഫോസിസ്,വിപ്രോ തുടങ്ങി നിരവധി കമ്പനികള്‍ ഇങ്ങനെ വളര്‍ന്നുവന്നതാണ്‌.ഗ്രോത്ത്‌ ഷെയറുകളെ എങ്ങനെ മനസ്സിലാക്കാം,ഇതിനാല്‍ നിക്ഷേപനുള്ള ഗുണം

Wednesday, August 6, 2008

നിക്ഷേപതന്ത്രങ്ങള്‍-3

ഓഹരി നിക്ഷേപതന്ത്രങ്ങള്‍ മെനയുമ്പോള്‍ നാം ചിന്തിക്കേണ്ട പ്രധാനപ്പെട്ട കാര്യം മൊത്തം സമ്പാദ്യത്തിന്റെ എത്രമാത്രം ഓഹരിയില്‍ നിക്ഷേപിക്കാം എന്നുള്ളത്‌.ഇതിനുള്ള ഉത്തരം വളരെ ലളിതമാണ്‌,അതായത് മൊത്തം നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക 100% ആയി കണക്കാക്കി അതില്‍നിന്ന്‌ പ്രായം കുറച്ചാല്‍ കിട്ടുന്ന തുക ഓഹരിയില്‍ നിക്ഷേപിക്കാം.എന്തെന്നാല്‍ വളരെ ചെറിയ പ്രായത്തില്‍ കൂടുതല്‍ ഓഹരി നിക്ഷേപവും പിന്നീടുള്ള കാലയളവില്‍ ഓഹരി നിക്ഷേപം കുറച്ചുകൊണ്ടുവരുക എന്നുള്ള തന്ത്രം.അങ്ങനെയായാല്‍ വളരെ ചെറിയ രീതിയില്‍ നിക്ഷേപം നടത്തി വളരെ ഉയര്‍ന്ന നേട്ടം ലഭ്യമാക്കാന്‍ സാധിക്കുന്നതാണ്‌.ആ രീതിയില്‍ നിക്ഷേപങ്ങള്‍ നടത്തി വിജയിക്കുവാന്‍ ഓഹരിയുമായി ബന്ധപ്പെട്ട തികച്ചും ബേസിക്‌ ആയിട്ടുള്ള കാര്യങ്ങളും അതുപോലെതന്നെ മറ്റ്‌ നിക്ഷേപമാര്‍ഗ്ഗങ്ങളുമായി ഓഹരിനിക്ഷേപത്തിനുള്ള സാമ്യവും വ്യത്യാസവും മനസ്സിലാക്കണം,അത് വിശദമായി ഇതില്‍ പ്രദിപാദിക്കുന്നുണ്ട്,അത് എന്തൊക്കെയാണ്‌.ഷെയര്‍ നിക്ഷേപങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ബേസിക്‌ ആയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.അതില്‍ പ്രധാനപ്പെട്ടതാണ്‌,ഏത്‌ കമ്പനിയിലാണ്‌ നിക്ഷേപം നടത്തുന്നത് എന്നുള്ളത്‌.അതിന്‌ നമുക്ക്‌ കമ്പനികളെക്കുറിച്ച് അറിഞ്ഞിരിക്കണം,അത് പ്രവര്‍ത്തിക്കുന്ന മേഖല ഏതാണ്‌,അത് എങ്ങനെയുള്ളതാണ്‌,ആരാണ്‌ പ്രൊമോട്ട്‌ ചെയ്തിരിക്കുന്നത്‌ തുടങ്ങിയ കാര്യങ്ങള്‍.കമ്പനികളെക്കുറിച്ച് നല്ല രീതിയില്‍ മനസ്സിലാക്കി നിക്ഷേപം നടത്തിയാല്‍ വളരെ ഉയര്‍ന്ന നേട്ടം ദീര്‍ഘകാലത്തില്‍ നേടുവാന്‍ സഹായിക്കുന്നു.വളരെയധികം കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌,ഇതില്‍ ഏതാണ്‌ നാളെ വളര്‍ന്ന്‌വന്നുവലുതാകാക എന്നത്‌ ഏതൊരാള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്‌.അതില്ലാതെ വളരെ എളുപ്പത്തില്‍ കമ്പനികളെ മനസ്സിലാക്കി നിക്ഷേപം നടത്താം,അതിന്‌ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്താണ്‌,അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

Thursday, July 31, 2008

നിക്ഷേപതന്ത്രങ്ങള്‍-2

ഓഹരി നിക്ഷേപത്തിലൂടെ കിട്ടുന്ന വരുമാനം നമുക്ക്‌ സങ്കല്പിക്കാന്‍ കൂടി പറ്റാത്ത രീതിയിലുള്ളതായിരിക്കും.ഉദാഹരണമായി കുറച്ചു കമ്പനികള്‍ മുന്‍ലക്കത്തില്‍ സൂചിപ്പിച്ചുണ്ട്. ഓഹരി വാങ്ങുന്നതിലൂടെ നമ്മള്‍ ഒരു വ്യവസായമോ,ഒരു കച്ചവടമോ വാങ്ങുകയാണ്‌ ചെയ്യുന്നത്‌..അതിനാല്‍ നാമെല്ലാവരും നല്ല കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും ഭാഗം വാങ്ങാന്‍ എപ്പോഴും ശ്രമിക്കണം.ഏതൊരുവ്യവസായവും ഒരുനാള്‍ കൊണ്ട് വളര്‍ന്നുവലുതായതല്ല.ഏതൊന്നും വളരാനും വലുതാവാനും അതിന്റേതായ സമയം നമ്മള്‍ നല്കണം.ഉദാഹരണമായി ഒരു കുട്ടി ജനിച്ച് വളര്‍ന്നുവലുതായി വിദ്യാഭ്യാസം കഴിഞ്ഞ്‌ ജോലി നേടാന്‍ ചുരുങ്ങിയത്‌ 20 വര്‍ഷമെങ്കിലും എടുക്കും.അതുപോലെതന്നെയാണ്‌ ഒരു വ്യവസായം വളര്‍ന്നുവരുവാന്‍ എടുക്കുന്ന സമയം.എന്നു വിചാരിച്ച് നമ്മള്‍ നിക്ഷേപം നടത്തി 20 വര്‍ഷം കാത്തിരിക്കണം എന്നര്‍ത്ഥമില്ല,അത് വളരാനും വലുതാവാനും ഉള്ള സമയം നല്കണം.അങ്ങനെയായാല്‍ നമുക്ക്‌ പ്രതീക്ഷിക്കാന്‍ കഴിയുന്നതിലുമപ്പുറമുള്ള വരുമാനം നല്കാന്‍ ഓഹരി നിക്ഷേപത്തിലൂടെ സാധിക്കും.അങ്ങനെ ലാഭം തരാന്‍ കഴിയുന്ന കമ്പനികളും വ്യവസായങ്ങളും എല്ലാ കാലത്തും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്,ഇപ്പോഴും ഉണ്ട്,അതെങ്ങനെ നമുക്ക്‌ മനസ്സിലാക്കാം,നിക്ഷേപിക്കാം.

Sunday, July 27, 2008

നിക്ഷേപതന്ത്രങ്ങള്‍-1

നിക്ഷേപതന്ത്രങ്ങള്‍ മെനയുമ്പോള്‍ ഒരുപാട്‌ കാര്യങ്ങള്‍ ശ്രധ്ദിക്കണം.അതില്‍ പ്രധാനപ്പെട്ടതാണ്‌ നമുക്ക്‌ നിക്ഷേപിക്കാന്‍ എത്രമാത്രം പണം എല്ലാ ചിലവും കഴിഞ്ഞ്‌ ബാക്കിയുണ്ട് എന്നുള്ളത്‌. നാം കിട്ടുന്ന വരുമാനത്തിന്റെ ചെറിയൊരു ഭാഗം എപ്പോഴും നിക്ഷേപത്തിനായി മാറ്റിവെയ്ക്കണം.എങ്കില്‍ മാത്രമേ നമുക്ക്‌ ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ പറ്റൂ. ഷെയര്‍ നിക്ഷേപമായാലും മറ്റേതു നിക്ഷേപമായാലും നല്ല രീതിയില്‍ നിക്ഷേപിച്ചാല്‍ വളരെ ഉയര്‍ന്ന നേട്ടം നമുക്ക്‌ കൈവരിക്കാന്‍ പറ്റും.അതിനാദ്യമായി വേണ്ടത്‌ നിക്ഷേപശീലങ്ങള്‍ വളരെ ചെറിയ പ്രായത്തില്‍ വളര്‍ത്തിയെടുക്കുക എന്നുള്ളത്.അതില്‍തന്നെ നാം ഷെയറില്‍ ചെറിയ രീതിയിലുള്ള നിക്ഷേപം നടത്തണം.അതിന്‌ നമുക്ക്‌ വേണ്ടത് എങ്ങനെ ഷെയറുകളും മറ്റ്‌ നല്ല നിക്ഷേപമാര്‍ഗ്ഗങ്ങളും കണ്ടെത്താം ഉപയോഗപ്പെടുത്താം എന്നുള്ള അറിവ്‌.അതിന്‌ നമ്മള്‍ വിശദമായി കാര്യങ്ങള്‍ തേടിപിടിക്കണം.ആ വഴികള്‍ ഏതൊക്കെയാണ്‌,എങ്ങനെ അത്‌ കണ്ടെത്താം?.

Thursday, July 24, 2008

ഓഹരി നിക്ഷേപത്തിലൂടെ

ഓഹരി നിക്ഷേപത്തിലൂടെഎങ്ങനെ ഓഹരി നിക്ഷേപം നടത്താം,ഏതുരീതിയില്‍,എപ്പോള്‍ എന്നത്‌ ഏതൊരു സാധാരണക്കാരനും സംശയം ജനിപ്പിക്കുന്ന കാര്യമാണ്‌.അതിനുള്ള കാരണം നാം അകാരണമായി അതിനെ പേടിയോടുകൂടി കാണുന്നത് കൊണ്ടാണ്‌.മറ്റുള്ള ഏത് നിക്ഷേപത്തിനേക്കാള്‍ ഉയര്‍ന്ന വരുമാനവും രാജ്യത്തിന്റേയും സമൂഹത്തിന്റേയും വികസനത്തിലും ഉയര്‍ച്ചയിലും ഭാഗഭാക്കാന്‍ പറ്റുന്നതുമാണ്‌ ഓഹരി നിക്ഷേപം.ഓഹരി നിക്ഷേപം,നിക്ഷേപപരിഗണനയില്‍ പ്രധാന പങ്ക്‌ അര്‍ഹിക്കുന്നതും പ്രാധന്യം കൊടുക്കേണ്ട കാര്യവുമാണ്‌. നമുക്കെങ്ങനെ വളരെ നല്ല രീതിയില്‍ നിക്ഷേപം നടത്താം.എങ്ങനെ പുത്തന്‍ അറിവുകള്‍ നേടി പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം?അതിന്‌ നമുക്ക്‌ വേണ്ടത്‌ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ്‌,അതിനുള്ള ഒരു സഹായിയായി

Saturday, July 19, 2008

ഓഹരി നിക്ഷേപത്തിലൂടെ എങ്ങനെ ധനികനാകാം?

ഓഹരി വാങ്ങിക്കുമ്പോള്‍ നാം ഒരുപാട്‌ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം,എങ്കില്‍ മാത്രമേ നമുക്ക്‌ നല്ല നല്ല നിക്ഷേപങ്ങള്‍ നടത്തി ലാഭം കൊയ്യാന്‍ പറ്റൂ.ആ കാര്യങ്ങള്‍ മനസ്സിലാക്കി നിക്ഷേപം നടത്തുമ്പോഴാണ്‌ നമുക്ക്‌ വിജയം കൈവരിക്കാന്‍ സാധിക്കുന്നത്‌.എതൊരു വിജയം കൈവരിച്ച കാര്യമെടുത്തുനോക്കിയാലും അറിയാം ഒരു നല്ല ചിന്ത അതിന്റെ പിറകിലുണ്ടാകും.ആ ചിന്ത നിക്ഷേപകാര്യത്തിലും വേണം.സാധാരണയായി നിക്ഷേപതീരുമാനങ്ങള്‍ വിജയിക്കാതിരിക്കുവാന്‍ കാരണം നമ്മുടെ ചിന്തയുടെ കുറവാണ്‌.നാം എപ്പോഴും അധികമുള്ള പണം ബാങ്കില്‍ നിക്ഷേപിക്കുവാന്‍ തിരക്കുകൂട്ടുന്നവരാണ്‌.എപ്പോഴെങ്കിലും നാം ബാങ്കില്‍ നിക്ഷേപിക്കുന്നതിന്റെ ചെറിയൊരുഭാഗം ഉപയോഗിച്ച്‌ ആ ബാങ്കിന്റെ ഓഹരി വാങ്ങി അതിന്റെ മുതലാളിമാരില്‍ ഒരാളാകാന്‍ ശ്രമിച്ചിട്ടുണ്ടോ?ഇല്ല,കാരണം കാര്യങ്ങള്‍ അറിയില്ല. ബാങ്കില്‍ നിക്ഷേപിക്കുവാന്‍ ഉദ്ദേശിച്ചതിന്റെ 5% ഉപയോഗിച്ച്‌ അതേ ബാങ്ക് ഓഹരി വാങ്ങി പണക്കാരായ ആള്‍ക്കാര്‍ നമ്മുടെ ഇടയിലുണ്ട്‌,എങ്ങനെ അതുപോലുള്ള തന്ത്രങ്ങള്‍ നമുക്ക്‌ പ്രയോജനപ്പെടുത്താം?

Friday, July 11, 2008

ഓഹരി (share) ഷെയര്‍........2

നമ്മള്‍ വാങ്ങിക്കുന്ന റിലയന്‍സിന്റിയൊ,വിഗാര്‍ഡിന്റെയൊ ഓഹരി എന്നാല്‍,നമുക്ക്‌ ആ കമ്പനിയിലുള്ള പങ്കാളിത്തം സൂചിപ്പിക്കുന്നു.ഉദാഹരണമായി നാം ഒരു കമ്പനിയുടെ 100 ഓഹരി വാങ്ങിയാല്‍ 100 ഷെയറിന്‌ ആനുപാതികമായി ആ കമ്പനിയുടെ ഉടമയായി മാറുന്നു.ഇന്ന്‌ നമുക്ക്‌ ഒരു ഓഹരി വാങ്ങിപ്പോലും ഒരു കമ്പനിയുടെ ഉടമകളില്‍ ഒരാളാകാന്‍ സാധിക്കും.ഇത്‌ എങ്ങനെയാണ്‌ സാധിക്കുന്നത്‌? അതായത് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്‌ പണം സ്വരൂപിച്ച്‌ അത്‌ നല്ല രീതിയില്‍ വിനിയോഗിക്കുമ്പോഴാണ്‌.ഈ പണത്തിന്‌ പകരമായി കമ്പനികള്‍ ഷെയര്‍ നല്കുന്നു.ഇതിനെ മൂലധനം എന്നു പറയുന്നു.അതായത്‌ ഓഹരി‍, ഒരു കമ്പനിയുടെ മൂലധന(capital)ത്തിന്റെ ഭാഗം. ഷെയര്‍ മുതലാളി കമ്പനിയുടെ ലാഭത്തിന്റെയും നഷ്‌ടത്തിന്റെയും തുല്യമായ അവകാശത്തിന്‌ ഉടമയാകുന്നു.അതിനാല്‍ ഒരു നല്ല കമ്പനിയുടെ ഓഹരി(share)‍, നിക്ഷേപകന്‌ വളരെ നല്ല ലാഭം ദീര്‍ഘകാലത്തില്‍ നേടികൊടുക്കുന്നു.ഒന്നുചിന്തിച്ചുനോക്കൂ,ആ തരത്തിലുള്ള ലാഭം നമുക്കും എങ്ങനെ നേടാം,അതിനുള്ള വഴികള്‍ എന്തൊക്കെയാണ്‌?

Tuesday, July 8, 2008

(share) ഷെയര്‍ ഓഹരി........1

(share) ഷെയര്‍ ---- ഓഹരി........1നിക്ഷേപത്തിന്‌ എറ്റവും അനുയോജ്യവും വളരെ ഉയര്‍ന്ന ലാഭസാധ്യത ഉള്ളതുമാണ്‌ ഓഹരി നിക്ഷേപങ്ങള്‍. ‍.പിന്നെന്തുകൊണ്ട്‌ നമ്മള്‍ ഇത് ഉപയോഗപ്പെടുത്താതിരിക്കണം.ഒരു നിക്ഷേപകന്,നിക്ഷേപവിജയം കൈവരിക്കുവാന്‍ എറ്റവും അത്യാവശ്യമായിട്ടുള്ള ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ വളരെ ചെറിയ രീതിയിലുള്ള ഓഹരി (share) നിക്ഷേപം.അതിന്‌ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം,ഒന്ന്‌ നമ്മുടേതായ ഒരു നിക്ഷേപതന്ത്രം,രണ്ടാമതായി ഈ തന്ത്രം വിജയകരമായി പ്രാവര്‍ത്തികമാക്കുവാനുള്ള കഴിവ്‌.ഈ രണ്ട് കാര്യങ്ങളും നമ്മുക്ക്‌ ചെയ്യുവാന്‍ സാധിച്ചാല്‍ നമുക്ക്‌ വിജയകരമായി നിക്ഷേപം നടത്തുവാനും അതുമൂലം മറ്റുള്ളവര്‍ക്കുകൂടി മാര്‍ഗ്ഗദര്‍ശ്ശിയാകാനും കഴിയും.അതിന്‌ നമുക്ക്‌ചെറിയ രീതിയില്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനും മനസ്സിലാക്കാനും പറ്റണം.അതിന്‌ ഷെയറുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിയണം,ആ കാര്യങ്ങള്‍......

Wednesday, July 2, 2008

എന്താണ്‌ (share) ഓഹരി ‍?

എല്ലാവരും മിക്കവാറും പറയുന്ന ഒരു വാക്കാണ്‌ ഓഹരി(share),നമ്മള്‍ എന്തിനും ഷെയര്‍ചെയ്യാന്‍താല്പര്യപെടുന്നവരാണ്‌.എന്നിട്ടും നമുക്ക്‌ ഷെയര്‍ എന്താണ്‌ എന്ന്‌ അറിയുന്നില്ല.ഷെയര്‍ എന്നാല്‍ ഒരാള്‍ക്ക്‌ ഉള്ളത്‌, മറ്റുള്ളവരുമായി വീതിച്ച്‌ കൊടുക്കുക എന്ന്‌ വളരെ ലഘുവായി പറയാം.പക്ഷേ നിക്ഷേപലോകത്ത്‌ എന്താണ്‌ ഷെയര്‍(share) എന്നുള്ളത്‌ സാധാരണക്കാരെ എപ്പോഴും അമ്പരപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമായ ഒരു കാര്യമായിട്ടാണ്‌ കണ്ടുവരുന്നത്‌.പക്ഷേ നമ്മള്‍ ഇവിടെ പറഞ്ഞതുപോലെ കമ്പനികള്‍,കമ്പനി അവകാശത്തിന്റെ(ownership) ഒരു വിഹിതം കൊടുത്ത്‌ പണം സ്വരൂപിക്കുന്നു. ഭാവി വികസന പരിപാടികള്‍ക്ക്‌ കമ്പനി ഈ പണം ഉപയോഗിക്കുന്നു.ഇതുമൂലം കമ്പനികളും വ്യവസായങ്ങളും വളരുന്നു.അതുപോലെ നിക്ഷേപകര്‍ക്കും എങ്ങനെ ഇത് ഉപയോഗപ്പെടുത്താം?എങ്ങനെ നമുക്ക്‌ വളര്‍ച്ചാസാധ്യത കണ്ടറിഞ്ഞ്‌ നിക്ഷേപിക്കാം? അതിനുള്ള മാര്‍ഗ്ഗങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കുമായി.....

Thursday, June 26, 2008

ബാങ്ക്‌ നിക്ഷേപം

ബാങ്ക്‌ നിക്ഷേപം സുരക്ഷിതമായ ഒരു നിക്ഷേപമാര്‍ഗ്ഗമാണ്‌.ഇതില്‍തന്നെ നിക്ഷേപങ്ങള്‍ക്ക്‌ പല നിരക്കിലുള്ള പലിശയാണ്‌ ബാങ്കുകള്‍ ഈടാക്കുന്നത്‌.പക്ഷേ ദീര്‍ഘകാലത്തില്‍ ഇത് നല്ലൊരു ലാഭം നേടികൊടുക്കുവാന്‍ സഹായിക്കുന്നില്ല,ഒന്നു ചിന്തിച്ചുനോക്കു,ഏതെങ്കിലും വ്യക്തികള്‍ ബാങ്ക്‌ നിക്ഷേപം മാത്രം നടത്തി പണക്കാരനായിട്ടുണ്ടോ? ഇല്ല കാരണം, ഇത് നല്ലൊരു ലാഭം നേടികൊടുക്കുന്നില്ല.ഇന്ത്യയിലെ കാര്യം എടുത്തുനോക്കൂ,കോടിപതിയായ എല്ലാവരും നിക്ഷേപം നടത്തിയത്‌ ഷെയറിലാണ്‌.ഉദാഹരണമായി രാകേഷ് ജുന്‍ജുന്‍വാല,അംബനി ഉള്‍പ്പെടെ,കേരളത്തിന്റെ സ്വന്തമായ വി ഗാര്‍ഡ്. എല്ലാവരും അറിയപ്പെടുന്നതും പണക്കാരായതും അവരുടെ ഷെയറില്ലുള്ള നിക്ഷേപം വഴിയാണ്‌.ഇവരെങ്ങനെ അറിയപ്പെടുന്നവരായി മാറി?ഇന്ത്യയില്‍ തന്നെ ഇനിയും ഒരുപാട്‌ പേര്‍ ഈ ഗണത്തില്‍ ഉണ്ട്‌.അവരുടെ തന്ത്രങ്ങള്‍ എന്തൊക്കെയാണ്‌.എങ്ങനെ നമ്മുക്കും വഴിമാറി ചിന്തിച്ച്‌ പുതിയ നിക്ഷേപങ്ങള്‍ ആവിഷ്കരിക്കാം?അതിന്‌ .......

Sunday, June 22, 2008

ഏതൊക്കെയാണ്‌ നിക്ഷേപമാര്‍ഗ്ഗങ്ങള്‍?

നിക്ഷേപത്തിന്‌ പറ്റിയ ഒരുപാട്‌ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്,പക്ഷേ എല്ലാ മാര്‍ഗ്ഗങ്ങളും നമുക്കറിയുമോ?പിന്നെയങ്ങനെ നല്ല നിക്ഷേപങ്ങള്‍ നമുക്ക്‌ നടത്താന്‍ പറ്റും.കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യുമ്പോഴാണ്‌ നമുക്ക്‌ വിജയം കൈവരിക്കാന്‍ പറ്റുന്നത്‌.എല്ലാ വിജയം കൈവരിച്ച വ്യക്തികളേയും എടുത്താല്‍ അറിയാം കാര്യങ്ങള്‍ മനസ്സിലാക്കി വ്യക്തമായി ചെയ്തതുകൊണ്ടാണ്‌ വിജയം കൈവരിച്ചത്‌,നമുക്കും അതൊന്ന്‌ നോക്കിയാലെന്താ?നിക്ഷേപങ്ങള്‍ നടത്തുമ്പോഴാണ്‌ എറ്റവും ശ്രദ്ധ വേണ്ടതും കരുതല്‍ എടുക്കേണ്ടതും.നമ്മള്‍ എവിടെ നിക്ഷേപിക്കണം,എങ്ങനെ നിക്ഷേപിക്കണം എന്നുള്ളത്‌ നാം തന്നെ തീരുമാനിക്കണം,എങ്കില്‍ മാത്രമേ നിക്ഷേപകാര്യത്തില്‍ നമുക്ക്‌ വിജയിക്കുവാന്‍ കഴിയു.അതിന്‌ ഒരു മാര്‍ഗ്ഗദര്‍ശ്ശി ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും.ആ മാര്‍ഗ്ഗദര്‍ശ്ശിയായി..........

Thursday, June 19, 2008

മാജിക് ഓഫ് കോമ്പൌടിങ്ങ്

ഉദാഹരണമായി മാസംതോറും100 രൂപ 10% കൂട്ടുപലിശനിരക്കില്‍ നിക്ഷേപം നടത്തിയാല്‍ കിട്ടുന്ന ലാഭം പരിശോധിക്കാം5 വര്‍ഷത്തേക്ക്‌ നിക്ഷേപിച്ചാല്‍ 100 *12*5 =6000 രൂപ മൊത്തം നിക്ഷേപം. ഈ 6000 രൂപ 5 വര്‍ഷം കഴിയുമ്പോള്‍ 7800 രൂപയായി മാറും.ലാഭം 1800 രൂപ.ഇതേ നിക്ഷേപം 25% പലിശനിരക്കില്‍ നടത്തിയാല്‍ നിക്ഷേപം ഇരട്ടിയായി മാറും.അതായത് 6000 രൂപ 12000 രൂപയാവും.ലാഭം 6000 രൂപ.ഇതേ 100 രൂപ നിക്ഷേപം25 വര്‍ഷം തുടര്‍ച്ചയായി നടത്തിയാല്‍ മൊത്തം നിക്ഷേപം 100*12*25=30000 രൂപ മൊത്തം നിക്ഷേപം.10% പലിശ നിരക്കില്‍ ഇതിന്റെ മൂല്യം 1,30,000 രൂപയ്ക്കുമുകളില്‍ വരും.എന്തൊരു ലാഭം.എന്തുകൊണ്ട് നമ്മുക്കും ഇതൊന്ന്‌ പരീക്ഷിച്ചുകൂടാ?

Friday, June 13, 2008

കോടിപതിയാകുന്നതെങ്ങനെ?

എങ്ങനെ കോടീശ്വരനാകാം?
കോടീശ്വരനാകുക അല്ലെങ്കില്‍ ധനവാനാകുക എന്നുള്ളത് വളരെ എളുപ്പവും പ്രാപ്യവുമായ കാര്യവുമാണ്‌.അതിനുള്ള മാര്‍ഗ്ഗങ്ങള്‍ വളരെ വിശദമായി ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.ഇതില്‍ ആദ്യത്തേതും നിക്ഷേപതത്വങ്ങളില്‍ പ്രധാനമായതുമാണ്‌ സിസ്റ്റമാറ്റിക് ആയി പ്ലാനിങ്ങോടുകൂടിയ നിക്ഷേപം.അതായത് ഒരു നിശ്ചിതതുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുക.വളരെ ചെറിയ തുക പോലും ഇങ്ങനെ നിക്ഷേപിച്ചാല്‍ ദീര്‍ഘകാലത്തില്‍ വളരെ വലിയ തുക ലഭിക്കും.പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതും കോടീശ്വരനാകാനുള്ള എളൂപ്പവുമായ മാര്‍ഗ്ഗമാണ്‌ ഇത്.ഇങ്ങനെ നിക്ഷേപിച്ചാല്‍ വളരെ പെട്ടെന്ന് പണം വളരുന്നു. വെറും 100 രൂപ മാസനിക്ഷേപം നടത്തിയാല്‍ പോലും കോടീശ്വരനാകാം,ഒന്നു ചിന്തിച്ചുനോക്കൂ,100 രൂപ മാസം നിക്ഷേപിച്ചാല്‍ കോടീശ്വരനാകാം.നമ്മള്‍ ഒരു മാസം അനാവശ്യമായി ചിലവാക്കുന്ന തുകയില്‍നിന്നും ദിവസം 3 രൂപ മാറ്റിവച്ചാല്‍ കോടീശ്വരനാകാം,അതായത് രണ്ട് ചായ കടയില്‍നിന്ന്‌ കുടിക്കുന്നതിനുപകരം വീട്ടില്‍ നിന്ന് ഉണ്ടാക്കികുടിച്ചാല്‍ കിട്ടുന്ന മിച്ചം ഉപയോഗിച്ച് കോടീശ്വരനാകാം.അത് എങ്ങനെ .....

Wednesday, June 11, 2008

നിക്ഷേപം - എങ്ങനെ?

നിക്ഷേപങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ സാധാരണക്കാരുടെ മനസ്സില്‍ ആദ്യമായി വരുന്നത്‌ ബാങ്കുകളിലെ നിക്ഷേപമാണ്‌.വളരെ സുരക്ഷിതവും എപ്പോഴും പിന്‍വലിക്കാന്‍ പറ്റുന്നതുമാണ്‌ ബാങ്കുകളിലെ നിക്ഷേപം,പക്ഷേ ഇത് നല്ലൊരു ലാഭം നേടുവാന്‍ പ്രാപ്യമാണോ എന്ന്‌ ചോദിച്ചാല്‍ ഇല്ല എന്നു പറയാം.കാരണം,സുരക്ഷിതമായ നിക്ഷേപം എന്നതിലുപരി പണപ്പെരുപ്പത്തിന്‌ ആനുപാതികമായി ലാഭം തരുന്നില്ല.നിശ്ചിതമായ പലിശയില്‍നിന്നും പണപ്പെരുപ്പനിരക്ക്‌ കുറച്ചാല്‍ ബാങ്ക്നിക്ഷേപം വരുമാനം നേടുവാന്‍ സഹായിക്കുന്നില്ല എന്നു പറയാം.അതായത് നല്ല നിക്ഷേപം നടത്തിയാല്‍ മാത്രമേ കൂടുതല്‍ ലാഭം കിട്ടൂ.ധനവാന്മാരായ എല്ലാവരും നല്ല നിക്ഷേപം നടത്തിയതുമൂലമാണ്‌ ധനവാന്മാരായത് അതുമൂലം സമൂഹത്തേയും രാജ്യങ്ങളെത്തന്നേയും പുരോഗതിയിലേക്കുയര്‍ത്തുന്നത്. നമ്മുക്കും ............

Sunday, June 8, 2008

സമ്പാദ്യം - തുടര്‍ച്ച

എങ്ങനെ ധനവാന്മാര്‍ ധനവാന്മാരായി?
സാധാരണക്കാര്‍ പണം നേടുവാന്‍ കഠിനാദ്ധ്വനം ചെയ്യുമ്പോള്‍ ,എങ്ങനെ പണം നല്ല രീതിയില്‍ കൈകാര്യം ചെയ്ത് സമ്പന്നന്മാരാകാം എന്നതിനെ പറ്റി ചിന്തിക്കുന്നതേയില്ല! എന്തൊരു വിരോധാഭാസം!ലോകത്ത് സമ്പന്നന്മാരായ എല്ലാവരും സമ്പന്നന്മാരായത് പണം കൈകാര്യം ചെയ്തതിലെ സൂക്ഷ്‌മതയും അത് എങ്ങനെ ജനങ്ങള്‍ക്കും പൊതുവെ സമൂഹത്തിലും നല്ല രീതിയില്‍ പ്രയോജനപെടുത്താം എന്നതിലെ സ്വപ്നത്തിലും അതിനെത്തുടര്‍ന്നുള്ള കഠിനാദ്ധ്വാനത്തിലുമാണ്‌.നമുക്കും എന്തുകൊണ്ട് ഇങ്ങനെ ചിന്തിച്ചുകൂടാ? സമ്പാദ്യം വളര്‍ത്താം എന്നുള്ള ചിന്തയില്‍നിന്നാണ്‌ എങ്ങനെ അത് നല്ല രീതിയില്‍ നിക്ഷേപിക്കാം എന്നുള്ള ആലോചന നടക്കുന്നത്.എങ്കില്‍ നമ്മുക്കും സമ്പാദിക്കാം,അതിനുള്ള മാര്‍ഗ്ഗങ്ങളും. അതിനെപ്പറ്റി ...........

Sunday, June 1, 2008

സമ്പാദ്യം

രാജേഷ്. കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന് ഇപ്പോള്‍ കേരളത്തില്‍ ഒരു പ്രശസ്‌ത ഫിനാന്‍സ് സര്‍വീസ്‌ കമ്പനിയില്‍ ജോലി ചെയ്യുന്നു.
ഇവിടെ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ബ്ലോഗില്‍ വിവിധ നിക്ഷേപങ്ങളെപ്പറ്റിയും അതിന്റെ ഗുണദോഷങ്ങളെപ്പറ്റിയും ആണ്‌ പറയാന്‍ ഉദ്ദേശിക്കുന്നത്.വിവിധ നിക്ഷേപങ്ങളെകുറിച്ച്‌ ജനങ്ങള്‍ക്കുള്ള ആശങ്കയും അതുപോലെ ഉപയോഗിക്കുന്ന സാങ്കേതികപദങളും വളരെ ലളിതമായ രീതിയില്‍ പ്രതിപാദിക്കുന്നു.അതുപോലെതന്നെ ടാക്സ് സേവിങ്ങി (tax saving) നുവേണ്ടി ഇത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നു തുടങ്ങി ഒരു നല്ല സാമ്പത്തികാസൂത്രണം വഴി ദീര്‍ഘകാലത്തില്‍ എങ്ങനെ സമ്പത്ത് സൃഷ്ടിച്ച് നിലനിര്‍ത്തികൊണ്ടുപോകാം എന്ന് പ്രതിപാദിക്കുന്നു. ഇവിടെ ആദ്യമായി പ്രതിപാദിക്കുന്നത് ഷെയറും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ്.വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടതും എന്നാല്‍ സമ്പത്ത് സൃഷ്ടിക്കുവാനും ഇപ്പോഴും ജനങ്ങളെ ധനികന്മാരാക്കുന്നതിലും പ്രധാനപങ്കുവഹിക്കുന്നത് ഷെയറിലുള്ള നിക്ഷേപമാണ്.