Thursday, July 31, 2008

നിക്ഷേപതന്ത്രങ്ങള്‍-2

ഓഹരി നിക്ഷേപത്തിലൂടെ കിട്ടുന്ന വരുമാനം നമുക്ക്‌ സങ്കല്പിക്കാന്‍ കൂടി പറ്റാത്ത രീതിയിലുള്ളതായിരിക്കും.ഉദാഹരണമായി കുറച്ചു കമ്പനികള്‍ മുന്‍ലക്കത്തില്‍ സൂചിപ്പിച്ചുണ്ട്. ഓഹരി വാങ്ങുന്നതിലൂടെ നമ്മള്‍ ഒരു വ്യവസായമോ,ഒരു കച്ചവടമോ വാങ്ങുകയാണ്‌ ചെയ്യുന്നത്‌..അതിനാല്‍ നാമെല്ലാവരും നല്ല കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും ഭാഗം വാങ്ങാന്‍ എപ്പോഴും ശ്രമിക്കണം.ഏതൊരുവ്യവസായവും ഒരുനാള്‍ കൊണ്ട് വളര്‍ന്നുവലുതായതല്ല.ഏതൊന്നും വളരാനും വലുതാവാനും അതിന്റേതായ സമയം നമ്മള്‍ നല്കണം.ഉദാഹരണമായി ഒരു കുട്ടി ജനിച്ച് വളര്‍ന്നുവലുതായി വിദ്യാഭ്യാസം കഴിഞ്ഞ്‌ ജോലി നേടാന്‍ ചുരുങ്ങിയത്‌ 20 വര്‍ഷമെങ്കിലും എടുക്കും.അതുപോലെതന്നെയാണ്‌ ഒരു വ്യവസായം വളര്‍ന്നുവരുവാന്‍ എടുക്കുന്ന സമയം.എന്നു വിചാരിച്ച് നമ്മള്‍ നിക്ഷേപം നടത്തി 20 വര്‍ഷം കാത്തിരിക്കണം എന്നര്‍ത്ഥമില്ല,അത് വളരാനും വലുതാവാനും ഉള്ള സമയം നല്കണം.അങ്ങനെയായാല്‍ നമുക്ക്‌ പ്രതീക്ഷിക്കാന്‍ കഴിയുന്നതിലുമപ്പുറമുള്ള വരുമാനം നല്കാന്‍ ഓഹരി നിക്ഷേപത്തിലൂടെ സാധിക്കും.അങ്ങനെ ലാഭം തരാന്‍ കഴിയുന്ന കമ്പനികളും വ്യവസായങ്ങളും എല്ലാ കാലത്തും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്,ഇപ്പോഴും ഉണ്ട്,അതെങ്ങനെ നമുക്ക്‌ മനസ്സിലാക്കാം,നിക്ഷേപിക്കാം.

Sunday, July 27, 2008

നിക്ഷേപതന്ത്രങ്ങള്‍-1

നിക്ഷേപതന്ത്രങ്ങള്‍ മെനയുമ്പോള്‍ ഒരുപാട്‌ കാര്യങ്ങള്‍ ശ്രധ്ദിക്കണം.അതില്‍ പ്രധാനപ്പെട്ടതാണ്‌ നമുക്ക്‌ നിക്ഷേപിക്കാന്‍ എത്രമാത്രം പണം എല്ലാ ചിലവും കഴിഞ്ഞ്‌ ബാക്കിയുണ്ട് എന്നുള്ളത്‌. നാം കിട്ടുന്ന വരുമാനത്തിന്റെ ചെറിയൊരു ഭാഗം എപ്പോഴും നിക്ഷേപത്തിനായി മാറ്റിവെയ്ക്കണം.എങ്കില്‍ മാത്രമേ നമുക്ക്‌ ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ പറ്റൂ. ഷെയര്‍ നിക്ഷേപമായാലും മറ്റേതു നിക്ഷേപമായാലും നല്ല രീതിയില്‍ നിക്ഷേപിച്ചാല്‍ വളരെ ഉയര്‍ന്ന നേട്ടം നമുക്ക്‌ കൈവരിക്കാന്‍ പറ്റും.അതിനാദ്യമായി വേണ്ടത്‌ നിക്ഷേപശീലങ്ങള്‍ വളരെ ചെറിയ പ്രായത്തില്‍ വളര്‍ത്തിയെടുക്കുക എന്നുള്ളത്.അതില്‍തന്നെ നാം ഷെയറില്‍ ചെറിയ രീതിയിലുള്ള നിക്ഷേപം നടത്തണം.അതിന്‌ നമുക്ക്‌ വേണ്ടത് എങ്ങനെ ഷെയറുകളും മറ്റ്‌ നല്ല നിക്ഷേപമാര്‍ഗ്ഗങ്ങളും കണ്ടെത്താം ഉപയോഗപ്പെടുത്താം എന്നുള്ള അറിവ്‌.അതിന്‌ നമ്മള്‍ വിശദമായി കാര്യങ്ങള്‍ തേടിപിടിക്കണം.ആ വഴികള്‍ ഏതൊക്കെയാണ്‌,എങ്ങനെ അത്‌ കണ്ടെത്താം?.

Thursday, July 24, 2008

ഓഹരി നിക്ഷേപത്തിലൂടെ

ഓഹരി നിക്ഷേപത്തിലൂടെഎങ്ങനെ ഓഹരി നിക്ഷേപം നടത്താം,ഏതുരീതിയില്‍,എപ്പോള്‍ എന്നത്‌ ഏതൊരു സാധാരണക്കാരനും സംശയം ജനിപ്പിക്കുന്ന കാര്യമാണ്‌.അതിനുള്ള കാരണം നാം അകാരണമായി അതിനെ പേടിയോടുകൂടി കാണുന്നത് കൊണ്ടാണ്‌.മറ്റുള്ള ഏത് നിക്ഷേപത്തിനേക്കാള്‍ ഉയര്‍ന്ന വരുമാനവും രാജ്യത്തിന്റേയും സമൂഹത്തിന്റേയും വികസനത്തിലും ഉയര്‍ച്ചയിലും ഭാഗഭാക്കാന്‍ പറ്റുന്നതുമാണ്‌ ഓഹരി നിക്ഷേപം.ഓഹരി നിക്ഷേപം,നിക്ഷേപപരിഗണനയില്‍ പ്രധാന പങ്ക്‌ അര്‍ഹിക്കുന്നതും പ്രാധന്യം കൊടുക്കേണ്ട കാര്യവുമാണ്‌. നമുക്കെങ്ങനെ വളരെ നല്ല രീതിയില്‍ നിക്ഷേപം നടത്താം.എങ്ങനെ പുത്തന്‍ അറിവുകള്‍ നേടി പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം?അതിന്‌ നമുക്ക്‌ വേണ്ടത്‌ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ്‌,അതിനുള്ള ഒരു സഹായിയായി

Saturday, July 19, 2008

ഓഹരി നിക്ഷേപത്തിലൂടെ എങ്ങനെ ധനികനാകാം?

ഓഹരി വാങ്ങിക്കുമ്പോള്‍ നാം ഒരുപാട്‌ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം,എങ്കില്‍ മാത്രമേ നമുക്ക്‌ നല്ല നല്ല നിക്ഷേപങ്ങള്‍ നടത്തി ലാഭം കൊയ്യാന്‍ പറ്റൂ.ആ കാര്യങ്ങള്‍ മനസ്സിലാക്കി നിക്ഷേപം നടത്തുമ്പോഴാണ്‌ നമുക്ക്‌ വിജയം കൈവരിക്കാന്‍ സാധിക്കുന്നത്‌.എതൊരു വിജയം കൈവരിച്ച കാര്യമെടുത്തുനോക്കിയാലും അറിയാം ഒരു നല്ല ചിന്ത അതിന്റെ പിറകിലുണ്ടാകും.ആ ചിന്ത നിക്ഷേപകാര്യത്തിലും വേണം.സാധാരണയായി നിക്ഷേപതീരുമാനങ്ങള്‍ വിജയിക്കാതിരിക്കുവാന്‍ കാരണം നമ്മുടെ ചിന്തയുടെ കുറവാണ്‌.നാം എപ്പോഴും അധികമുള്ള പണം ബാങ്കില്‍ നിക്ഷേപിക്കുവാന്‍ തിരക്കുകൂട്ടുന്നവരാണ്‌.എപ്പോഴെങ്കിലും നാം ബാങ്കില്‍ നിക്ഷേപിക്കുന്നതിന്റെ ചെറിയൊരുഭാഗം ഉപയോഗിച്ച്‌ ആ ബാങ്കിന്റെ ഓഹരി വാങ്ങി അതിന്റെ മുതലാളിമാരില്‍ ഒരാളാകാന്‍ ശ്രമിച്ചിട്ടുണ്ടോ?ഇല്ല,കാരണം കാര്യങ്ങള്‍ അറിയില്ല. ബാങ്കില്‍ നിക്ഷേപിക്കുവാന്‍ ഉദ്ദേശിച്ചതിന്റെ 5% ഉപയോഗിച്ച്‌ അതേ ബാങ്ക് ഓഹരി വാങ്ങി പണക്കാരായ ആള്‍ക്കാര്‍ നമ്മുടെ ഇടയിലുണ്ട്‌,എങ്ങനെ അതുപോലുള്ള തന്ത്രങ്ങള്‍ നമുക്ക്‌ പ്രയോജനപ്പെടുത്താം?

Friday, July 11, 2008

ഓഹരി (share) ഷെയര്‍........2

നമ്മള്‍ വാങ്ങിക്കുന്ന റിലയന്‍സിന്റിയൊ,വിഗാര്‍ഡിന്റെയൊ ഓഹരി എന്നാല്‍,നമുക്ക്‌ ആ കമ്പനിയിലുള്ള പങ്കാളിത്തം സൂചിപ്പിക്കുന്നു.ഉദാഹരണമായി നാം ഒരു കമ്പനിയുടെ 100 ഓഹരി വാങ്ങിയാല്‍ 100 ഷെയറിന്‌ ആനുപാതികമായി ആ കമ്പനിയുടെ ഉടമയായി മാറുന്നു.ഇന്ന്‌ നമുക്ക്‌ ഒരു ഓഹരി വാങ്ങിപ്പോലും ഒരു കമ്പനിയുടെ ഉടമകളില്‍ ഒരാളാകാന്‍ സാധിക്കും.ഇത്‌ എങ്ങനെയാണ്‌ സാധിക്കുന്നത്‌? അതായത് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്‌ പണം സ്വരൂപിച്ച്‌ അത്‌ നല്ല രീതിയില്‍ വിനിയോഗിക്കുമ്പോഴാണ്‌.ഈ പണത്തിന്‌ പകരമായി കമ്പനികള്‍ ഷെയര്‍ നല്കുന്നു.ഇതിനെ മൂലധനം എന്നു പറയുന്നു.അതായത്‌ ഓഹരി‍, ഒരു കമ്പനിയുടെ മൂലധന(capital)ത്തിന്റെ ഭാഗം. ഷെയര്‍ മുതലാളി കമ്പനിയുടെ ലാഭത്തിന്റെയും നഷ്‌ടത്തിന്റെയും തുല്യമായ അവകാശത്തിന്‌ ഉടമയാകുന്നു.അതിനാല്‍ ഒരു നല്ല കമ്പനിയുടെ ഓഹരി(share)‍, നിക്ഷേപകന്‌ വളരെ നല്ല ലാഭം ദീര്‍ഘകാലത്തില്‍ നേടികൊടുക്കുന്നു.ഒന്നുചിന്തിച്ചുനോക്കൂ,ആ തരത്തിലുള്ള ലാഭം നമുക്കും എങ്ങനെ നേടാം,അതിനുള്ള വഴികള്‍ എന്തൊക്കെയാണ്‌?

Tuesday, July 8, 2008

(share) ഷെയര്‍ ഓഹരി........1

(share) ഷെയര്‍ ---- ഓഹരി........1നിക്ഷേപത്തിന്‌ എറ്റവും അനുയോജ്യവും വളരെ ഉയര്‍ന്ന ലാഭസാധ്യത ഉള്ളതുമാണ്‌ ഓഹരി നിക്ഷേപങ്ങള്‍. ‍.പിന്നെന്തുകൊണ്ട്‌ നമ്മള്‍ ഇത് ഉപയോഗപ്പെടുത്താതിരിക്കണം.ഒരു നിക്ഷേപകന്,നിക്ഷേപവിജയം കൈവരിക്കുവാന്‍ എറ്റവും അത്യാവശ്യമായിട്ടുള്ള ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ വളരെ ചെറിയ രീതിയിലുള്ള ഓഹരി (share) നിക്ഷേപം.അതിന്‌ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം,ഒന്ന്‌ നമ്മുടേതായ ഒരു നിക്ഷേപതന്ത്രം,രണ്ടാമതായി ഈ തന്ത്രം വിജയകരമായി പ്രാവര്‍ത്തികമാക്കുവാനുള്ള കഴിവ്‌.ഈ രണ്ട് കാര്യങ്ങളും നമ്മുക്ക്‌ ചെയ്യുവാന്‍ സാധിച്ചാല്‍ നമുക്ക്‌ വിജയകരമായി നിക്ഷേപം നടത്തുവാനും അതുമൂലം മറ്റുള്ളവര്‍ക്കുകൂടി മാര്‍ഗ്ഗദര്‍ശ്ശിയാകാനും കഴിയും.അതിന്‌ നമുക്ക്‌ചെറിയ രീതിയില്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനും മനസ്സിലാക്കാനും പറ്റണം.അതിന്‌ ഷെയറുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിയണം,ആ കാര്യങ്ങള്‍......

Wednesday, July 2, 2008

എന്താണ്‌ (share) ഓഹരി ‍?

എല്ലാവരും മിക്കവാറും പറയുന്ന ഒരു വാക്കാണ്‌ ഓഹരി(share),നമ്മള്‍ എന്തിനും ഷെയര്‍ചെയ്യാന്‍താല്പര്യപെടുന്നവരാണ്‌.എന്നിട്ടും നമുക്ക്‌ ഷെയര്‍ എന്താണ്‌ എന്ന്‌ അറിയുന്നില്ല.ഷെയര്‍ എന്നാല്‍ ഒരാള്‍ക്ക്‌ ഉള്ളത്‌, മറ്റുള്ളവരുമായി വീതിച്ച്‌ കൊടുക്കുക എന്ന്‌ വളരെ ലഘുവായി പറയാം.പക്ഷേ നിക്ഷേപലോകത്ത്‌ എന്താണ്‌ ഷെയര്‍(share) എന്നുള്ളത്‌ സാധാരണക്കാരെ എപ്പോഴും അമ്പരപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമായ ഒരു കാര്യമായിട്ടാണ്‌ കണ്ടുവരുന്നത്‌.പക്ഷേ നമ്മള്‍ ഇവിടെ പറഞ്ഞതുപോലെ കമ്പനികള്‍,കമ്പനി അവകാശത്തിന്റെ(ownership) ഒരു വിഹിതം കൊടുത്ത്‌ പണം സ്വരൂപിക്കുന്നു. ഭാവി വികസന പരിപാടികള്‍ക്ക്‌ കമ്പനി ഈ പണം ഉപയോഗിക്കുന്നു.ഇതുമൂലം കമ്പനികളും വ്യവസായങ്ങളും വളരുന്നു.അതുപോലെ നിക്ഷേപകര്‍ക്കും എങ്ങനെ ഇത് ഉപയോഗപ്പെടുത്താം?എങ്ങനെ നമുക്ക്‌ വളര്‍ച്ചാസാധ്യത കണ്ടറിഞ്ഞ്‌ നിക്ഷേപിക്കാം? അതിനുള്ള മാര്‍ഗ്ഗങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കുമായി.....