Thursday, July 31, 2008

നിക്ഷേപതന്ത്രങ്ങള്‍-2

ഓഹരി നിക്ഷേപത്തിലൂടെ കിട്ടുന്ന വരുമാനം നമുക്ക്‌ സങ്കല്പിക്കാന്‍ കൂടി പറ്റാത്ത രീതിയിലുള്ളതായിരിക്കും.ഉദാഹരണമായി കുറച്ചു കമ്പനികള്‍ മുന്‍ലക്കത്തില്‍ സൂചിപ്പിച്ചുണ്ട്. ഓഹരി വാങ്ങുന്നതിലൂടെ നമ്മള്‍ ഒരു വ്യവസായമോ,ഒരു കച്ചവടമോ വാങ്ങുകയാണ്‌ ചെയ്യുന്നത്‌..അതിനാല്‍ നാമെല്ലാവരും നല്ല കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും ഭാഗം വാങ്ങാന്‍ എപ്പോഴും ശ്രമിക്കണം.ഏതൊരുവ്യവസായവും ഒരുനാള്‍ കൊണ്ട് വളര്‍ന്നുവലുതായതല്ല.ഏതൊന്നും വളരാനും വലുതാവാനും അതിന്റേതായ സമയം നമ്മള്‍ നല്കണം.ഉദാഹരണമായി ഒരു കുട്ടി ജനിച്ച് വളര്‍ന്നുവലുതായി വിദ്യാഭ്യാസം കഴിഞ്ഞ്‌ ജോലി നേടാന്‍ ചുരുങ്ങിയത്‌ 20 വര്‍ഷമെങ്കിലും എടുക്കും.അതുപോലെതന്നെയാണ്‌ ഒരു വ്യവസായം വളര്‍ന്നുവരുവാന്‍ എടുക്കുന്ന സമയം.എന്നു വിചാരിച്ച് നമ്മള്‍ നിക്ഷേപം നടത്തി 20 വര്‍ഷം കാത്തിരിക്കണം എന്നര്‍ത്ഥമില്ല,അത് വളരാനും വലുതാവാനും ഉള്ള സമയം നല്കണം.അങ്ങനെയായാല്‍ നമുക്ക്‌ പ്രതീക്ഷിക്കാന്‍ കഴിയുന്നതിലുമപ്പുറമുള്ള വരുമാനം നല്കാന്‍ ഓഹരി നിക്ഷേപത്തിലൂടെ സാധിക്കും.അങ്ങനെ ലാഭം തരാന്‍ കഴിയുന്ന കമ്പനികളും വ്യവസായങ്ങളും എല്ലാ കാലത്തും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്,ഇപ്പോഴും ഉണ്ട്,അതെങ്ങനെ നമുക്ക്‌ മനസ്സിലാക്കാം,നിക്ഷേപിക്കാം.

1 comment:

Unknown said...

ഏതു company yude pera last paranjirikkunnadu