Friday, September 26, 2008

ഓഹരിയുടെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ഓഹരിയുടെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പ്രധാനമായും മൂന്ന്‌ വിഭാഗങ്ങളായി തിരിക്കാം,
രാഷ്ടീയപരമായ കാര്യങ്ങള്‍ (political & economic factors)

ഒരു രാജ്യത്തിന്റെ രാഷ്ടീയവും, ഭരണപരവുമായ ഘടകങ്ങള്‍, അതായത്‌ ഒരു രാജ്യത്തിന്റെ
ഭരണപരവും സാമ്പത്തികവും ആയ കാര്യങ്ങള്‍ മൊത്തമായി ഒരു രാജ്യത്തിനെ ബാധിക്കും.ഇതില്‍ തന്നെ കൂട്ടുകക്ഷി ഭരണം മൂലം തുടര്‍ച്ചയായി ഭരിക്കാന്‍ സാധിക്കാതെ വരുക,സ്വന്തം താല്പര്യങ്ങള്‍ക്ക്‌ ഭരണം ഉപയോഗപ്പെടുത്തുക തുടങ്ങിയവ.ഇതിനാല്‍ നല്ല ഭരണം കാഴ്ച്ച വയ്ക്കാന്‍ ഭരിക്കുന്നവര്‍ക്ക്‌ സാധിക്കില്ല,അതായത് ഒരു രാജ്യത്തിന്റെ മൊത്തം താല്പര്യം നോക്കുന്നതിനുപകരമായി ഭരണാധികാരികള്‍ സങ്കുചിതചിന്താഗതിക്കാരാകും.ഇതുമൂലം ഒരു സാമ്പത്തികമായ കാര്യങ്ങളും പുരോഗതിക്കുവേണ്ട കാര്യങ്ങള്‍ക്കും ഉറച്ച തീരുമാനം എടുക്കാന്‍ സാധിക്കില്ല.ഇന്ത്യയില്‍ തന്നെ നമുക്ക്‌ ഇത്‌ പലവട്ടം മനസ്സിലാക്കാന്‍ പറ്റിയിട്ടുണ്ട്‌.ഇതിനാല്‍ തന്നെ കമ്പനികളുടെ വളര്‍ച്ചയ്ക്കുവേണ്ട ബേസിക് ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യമല്ല.അതിനാല്‍ തന്നെ കൂടുതല്‍ വ്യവസായങ്ങളോ മറ്റ്‌ പുരോഗതിക്കുവേണ്ട കാര്യങ്ങളോ ചെയ്യാന്‍ സാധിക്കുന്നില്ല.എപ്പോഴും നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനുപകരം,മോശമായ തീരുമാനങ്ങള്‍ എടുക്കുകയും അതുമൂലം കമ്പനികള്‍ക്കും പുതിയ വ്യവസായങ്ങള്‍ക്കും വരാന്‍ ബുദ്ധിമുട്ടാവുകയും അവസാനം ജനങ്ങള്‍ക്കും രാജ്യത്തിനും പുരോഗമിക്കാന്‍ പറ്റാത്ത സാഹചര്യം ആയി തീരുകയും ചെയുംഅതിനാല്‍ ഓഹരി നിക്ഷേപം നടത്തുമ്പോള്‍ ഒരു രാജ്യത്തിന്റെ ഭരണാധികളുടെ കാഴ്ച്ചപാട്‌,സാമ്പത്തികവും ഭരണപരവുമായ തീരുമാനങ്ങള്‍ തുടങ്ങിയവ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാമതായി ഒരു പ്രത്യേക വിഭാഗം കമ്പനികളെ ബാധിക്കുന്ന കാര്യങ്ങള്‍.